0%

Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 6 [സാദിഖ് അലി]

Author : Kambikathakal Read All Parts 702
പറഞ്ഞു.. ഫ്രീയാണെങ്കിൽ ഒന്ന് പോയി കണ്ടേക്കൂ..' "ആ ഞാൻ കണ്ടോളാം.." അതും പറഞ്ഞ് ഞങ്ങളിറങ്ങി സാജിതാടെ വീട്ടിലേക്ക്... ഞങ്ങൾ വീട്ടിലേക്ക് കയറി... അബൂബക്കർ ഹാജി യുണ്ടായിരുന്നു അവിടെ.. ഞാൻ അയാളോട്.. "എനിക്ക് സാജിതാനെ ഒന്ന് കാണണം.." അപ്പോഴേക്കും മുകളിൽ നിന്ന് സാജിത യിറങ്ങിവന്നു.. ഞാൻ ഹാജിയെ കടന്ന് സാജിതാടെ അടുത്ത് ചെന്ന്..
"നിനക്ക് കുഴപ്പമൊന്നുമില്ലല്ലൊ"? അബൂബക്കർ ഹാജിയെ പേടിയോടെ ഒന്ന് നോക്കി എന്നോട് അവൾ.. " ഇല്ല.." "ഇന്നെലെ എന്താണുണ്ടായത്"?.. ഞാൻ ചോദിച്ചു.. " ആരോ ജനലിൽ മുട്ടുന്നകേട്ട് തുറന്നതാ... പെട്ടന്ന് തോക്ക് കൊണ്ട് വെടിവെച്ചു എന്റെ നേരെ.. ഞാൻ പേടിച്ച് മാറി.. വെടിയൊച്ച കേട്ട് ഇക്കാക്കമാരും ഉപ്പയുമൊക്കെ വന്നു.. അയ്യാളിറങ്ങിയോടി.. ". അവൾ പേടിയോടെയാണു പറഞ്ഞത്.. അവളുടെ തോളിൽ തട്ടികൊണ്ട് ഞാൻ .. " പേടിക്കണ്ട.. ഒന്നും വരില്ല. ഞാൻ ഇറങ്ങുന്നു.." അവളൊന്ന് മൂളി.. ഇറങ്ങുമ്പൊ ഹാജിയുടെ മുഖത്തേക്കൊന്ന് നോക്കി ഞാൻ.. ആ മുഖത്തിപ്പൊ ദേഷ്യമൊന്നുമില്ല.. എന്ന് എനിക്ക് മനസിലായതുകൊണ്ട് ഞാൻ അയാളോട്.. "ഞാൻ... ഞാനിറങ്ങുന്നു.."!! " ശരി" എന്ന് മാത്രം അയാൾ പറഞ്ഞു.. വണ്ടിയിൽ കയറി പുറപ്പെട്ടു.. വിനോദ് എന്നോട്.. "ആ ഹാജ്യാർക്ക് ഇപ്പൊ നിന്നോട് ദേഷ്യമൊന്നും ഇല്ലെന്ന് തോന്നുന്നു അല്ലേടാ.." "ഉം". ഞാനൊന്ന് മൂളി.. " അല്ലെടാ ആ കമ്മീഷ്ണറെ കാണണ്ടെ".. അവൻ ചോദിച്ചു.. "ഉം.. കാണണം..ഇപ്പൊ അങ്ങോട്ടാ നമ്മൾ പോകുന്നത്...". ഞാൻ പറഞ്ഞു.. അവനൊന്ന് മൂളി.. " അല്ലടാ വിനോദെ, ഈ പിശാശിനെ നീ കണ്ടിട്ടുണ്ടൊ..". ഞാൻ വിനോദിനോട്.. "ഹെയ്.. ഞാൻ കണ്ടിട്ടില്ല..". അവൻ പറഞ്ഞു.. വണ്ടി ചിത്രയുടെ വീട്ടിലെത്തി.. "

💬 Comments

View all comments