Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 6 [സാദിഖ് അലി]
ആ പെണ്ണ് വീട്ടിലുണ്ടാവുമെന്നല്ലെ പറഞ്ഞത്"..
ഞാൻ ചോദിച്ചു..
"ഉം.." അവനൊന്ന് മൂളി..
"എന്നാ ഇറങ്ങ്.."..
ഞങ്ങളിറങ്ങി ചെന്ന് കോളിങ്ങ് ബെല്ലടിച്ചു..
പുറത്ത് കാത്ത് നിന്നു..
ഒരു രണ്ട് മിനിറ്റിനു ശേഷം വാതിൽ തുറന്നു..
വാതിൽ തുറന്ന് വന്ന ആളെ കണ്ട് ഞാനൊന്ന് ഞെട്ടി.
" ങേ..ഇത് ഇഞ്ചക്കാടൻ പത്രോസിന്റെ മകനല്ലെ"?? ഞാൻ മനസിലോർത്തു..
അലോചിച്ചുകൊണ്ട് നിൽക്കുന്നത് കണ്ട അവൻ എന്നോട്..
"അതെ സംശയിക്കണ്ട.. ഇഞ്ചക്കാടൻ പത്രോസ്സിന്റെ മകൻ തന്നെയാ ഞാൻ.. എന്റെ ഭാര്യയാ ചിത്ര."
"ഞഞ്ഞായി..വാ പോവാം..".
വിനോദ് എന്നോട്..
അപ്പോഴെക്കും പത്രോസ്സിറങ്ങി വന്നു.. എന്നോട്..
" ഹല്ലാ ഇതാരു... സഖാവ് അൻവറൊ?.. കേറി വാ ഇരിക്ക്..."
ഞാനും വിനോദും അകത്ത് കയറി...
"പിന്നെ എന്തൊക്കെയാ അൻവറെ വിശേഷങ്ങൾ..? നീ ബൈ ഇലക്ഷനിൽ മൽസരിക്കാൻ പോകുന്ന വിവരമൊക്കെ ഞാനറിഞ്ഞു.."..
" ഉം.. "ഞാനൊന്ന് മൂളി..
" അല്ലാ ഇപ്പൊ വന്നതിന്റെ ഉദ്ദേശം ..? വല്ല പിരിവിനുമാണൊ... ഹഹഹഹ.. " അയ്യാൾ നീട്ടിയൊന്ന് ചിരിച്ചു..
" കമ്മീഷ്ണർ മേഡത്തെ ഒന്ന് കാണണം.. ". ഞാൻ പറഞ്ഞു..
" അവളിവിടെയില്ല.. പുറത്ത് പോയിരിക്ക്യാ.. എന്തെങ്കിലും പറയണൊ വന്നാൽ.."
വന്നതുമുതൽ കളിയാക്കിയും മുനവെച്ചും സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.. കൈതരിച്ചെങ്കിലും സംയമനം പാലിച്ചു..
"വേണ്ടാ.. ഒന്നും പറയണ്ട.. ഞങ്ങൾ ഓഫീസിൽ കണ്ടോളാം..". അത് പറഞ്ഞ് ഞങ്ങളിറങ്ങൻ തുടങ്ങവെ..
" അൻവറെ, ഒന്ന് നിന്നെ..."
ഞാൻ നിന്നു..
അയാൾ തുടർന്നു..
"നീയെന്താ എന്നെ കുറിച്ച് കരുതിയത്?.. നിന്നെ പോലൊരു പീറ രാസ്റ്റ്രീയകാരന്റെന്ന് പണീം വാങ്ങി വീട്ടികേറി ഒളിച്ചിരിക്ക്യാന്നാ.. ചിത്രയെ ഇങോട്ട് കൊണ്ടുവന്നത് ഞാനാ... ഈ
💬 Comments
View all comments