Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 6 [സാദിഖ് അലി]
നേരം വരെ അവളിൽ നിന്ന് നിനക്ക് കിട്ടിയ പണികളൊക്കെ ഞാൻ തയ്യാറാക്കികൊടുത്തതാ അവൾക്ക്.. ഇനീം കിട്ടും നിനക്ക്..'"..
" ഉം.. "
ഞാനൊന്നമർത്തി മൂളികൊണ്ട് തിരിഞ്ഞ് നടന്നു.. അപ്പൊ അയാൾ..വീണ്ടും..
"ഇനിയിപ്പൊ ഇലക്ഷനിൽ നിന്റെ തോൽവി.. അതും ഞാൻ ചെയ്തോളാം.. നീ ബേജാറാവണ്ട.."
ഞാനൊന്ന് നിന്നു...അയാൾക്ക് നേരെ തിരിഞ്ഞ് ഞാൻ..
"ഞാൻ കടന്നുവന്ന വഴികളിൽ ഇതുപോലെ ഒരുപാട് കൊടിച്ചിപട്ടികളുടെ കുര ഞാൻ കേട്ടതാ... അതൊന്നും ഞാൻ കാര്യമാക്കാറുമില്ല... പിന്നെ,.. ഈ നാവാണു നമ്മടെയൊക്കെ ശത്രു.. നന്നാക്കാനും പറ്റും ചീത്തയാക്കാനും പറ്റും.. നീയെന്നെ ചീത്തയാക്കരുത്.. "
അതും പറഞ്ഞ് ഞാൻ തിരിഞ്ഞ് നടന്നു.. വണ്ടിയിൽ കേറി തിരിച്ചുപോന്നു..
"പകപോക്കലാണപ്പൊ ചിത്ര ഐപിഎസ് ന്റെ വരവിന്റെ ഉദ്ധേശം അല്ലെടാ വിനോദെ"? ഞാൻ വിനോദിനോട്..
"വരട്ടെ നമുക്ക് നോക്കാം.. എന്തായാലും ഇലക്ഷൻ കഴിയുന്നതുവരെ നീ ഒന്നിലും ഇടപെടണ്ട.. ഇത് ജയിക്കണം നമുക്ക്" വിനോദ് പറഞ്ഞു..
ദിവസങ്ങൾ പിന്നെയും കടന്നുപോയി.. ഇലക്ഷൻ പ്രചാരണം തുടങ്ങി.. സംസ്ഥാന ലെവെലിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന രണ്ട് പ്രമുഖ നേതാക്കളായിരുന്നു എതിർ സ്ഥാനർത്ഥികൾ. മണ്ഡലത്തിലെ ചില പ്രദേശങ്ങളിൽ അൻവർ അലിയെ അറിയുകപോലുമില്ല എന്നതാണു സത്യം. അങ്ങെനെയുള്ള ഞാൻ മൽസരിക്കുന്നത് പാർട്ടിയുടെ ഒറ്റബലത്തിലാണു. പിന്നെ, വല്ലിപ്പാടെ ചെറുതല്ലാത്ത സ്വാധീനവും. കൊട്ടിഘോഷിച്ചുള്ള പ്രചാരണത്തിന്റെ അവസാന കൊട്ടികലാശവും കഴിഞ്ഞു.. ഇനി പോളിങ് ബൂത്തിലേക്ക്.
പ്രചാരണത്തിന്റെ അവസാനദിവസം ചെറിയദോതിൽ സംഘർഷം ഇരു പാർട്ടി പ്രവർത്തകരും തമ്മിലുണ്ടായി. അതിൽ വിനോദിനെയടക്കം മുപ്പതോളം പാർട്ടി പ്രവർത്തകരെ അറെസ്റ്റ് ചെയ്തു. സിറ്റി പൊലീസ് കമ്മീഷ്ണർ ടെ നിർദ്ദേശപ്രകാരം എന്റെ പാർട്ടികാരെ മാത്രം തിരെഞ്പിടിച്ച് പൊലീസ് ആക്രമിച്ചു... തലിചതച്ചു. വിനോദ് ഉൾപടെയുള്ളവരെ
💬 Comments
View all comments