Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 7 [സാദിഖ് അലി]
ആ ക്ലീറ്റസിനെ ഞങ്ങൾ കസ്റ്റടിയിടുത്തിട്ടുണ്ട്.."
ഞാൻ ആകാംഷയോടെ ചിത്രയെ നോക്കി..
അവൾ തുടർന്നു..
"ക്ലീറ്റസ് ന്റെ ജീവചരിത്രം മുഴുവൻ തപ്പിപിടിച്ചു.. നമ്മുടെ വിലപെട്ട സമയം വെറുതെ പാഴാക്കി അയാളുടെ പിന്നിൽ നടന്നിട്ട്.."
"മനസിലായില്ല..". ഞാൻ ചോദിച്ചു..
" ആ കൊലയാളി ക്ലീറ്റസ് അല്ലെന്ന്"!!..
അവിടെയുണ്ടായിരുന്ന എസ് ഐ ഓട് ചിത്ര..
"ടോ.., ആ ക്ലീറ്റസ് നെ ഇങ്ങോട്ട് കൊണ്ടുവാ.."
"ഇവനല്ലെങ്കിൽ പിന്നെയാരാ!?? എന്താ ഇതിനൊരു അവസാനമില്ലാത്തത്!?? '" ഞാൻ ചോദിച്ചു..
"തീർച്ചയായും അവസാനം ഉണ്ടാവും.. അൻവർ..". ചിത്രയെന്നോട്..
അപ്പോഴെക്കും ക്ലീറ്റസിനേം കൊണ്ട് എസ് ഐ വന്നു..
ഞാനയാളെ കണ്ടു.. ഞാൻ ഓർത്തെടുത്തു..
" ഇയ്യാളല്ലെങ്കിൽ പിന്നെന്തിനാ അന്ന് ഇവൻ സാജിതയെയും കാവ്യയേയും ക്ലോറോഫോം കൊടുത്ത് മയക്കി വണ്ടിയിൽ കയറ്റി കൊണ്ടുപോയത്.."?? ഞാൻ ചോദിച്ചു..
"അതിവൻ തന്നെ പറയും.. പറയടാ..".. ചിത്ര കലിപ്പിൽ അവനോട്..
ഞാൻ ആകാംഷയോടെ...
" അത്... ഞാൻ...". അവനൊന്ന്
"ഹാ... ഇനീം വേണൊ നിനക്ക്..". കൂടെയുണ്ടായിരുന്ന എസ് ഐ കൈയ്യോങ്ങി..
" വേണ്ട സർ ഞാൻ പറയാം"..
"കാവ്യയുമായി ഞാൻ അടുപ്പത്തിലാണു.. ഞാനവളോട്.. സാജിതയെ കുറിച്ച് ചോദിക്കുമായിരുന്നു.. അവളെ.. എനിക്ക്.."
അവൻ പറഞ്ഞു നിർത്തി...
"ഉം.. പറയെടാ... അവളെ,??
"സാജിതയെ കളിക്കാൻ കിട്ടുമൊന്ന് കാവ്യയോട് ഞാൻ ആവശ്യപെട്ടു.."
അത് പറഞ്ഞ് മുഴുവിക്കുന്നതിനു മുമ്പ് അവന്റെ ഇടനെഞ്ചിൽ കാലുയർത്തി ചവിട്ടി ഞാൻ.. അവൻ തൊട്ടുണ്ടായിരുന്ന മേശപുറത്ത് വീണു .. മേശയും തകർന്നു.. വീണുകിടന്ന അവനെ കോളറിൽ പിടിചെഴുന്നേൽപ്പിച്ചു കൊണ്ട് ഞാൻ..
"പൊലയാടിമോനെ...". എന്നാക്രോശിച്ചുകൊണ്ട് ഞാൻ കൈയ്യോങ്ങി..
ചിത്രയും മറ്റുള്ളവരും എന്നെ വന്ന് പിടിച്ചു..മാറ്റി..
" അൻവറെ..
💬 Comments
View all comments