Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 7 [സാദിഖ് അലി]
പിന്നീട് ഞാനിറങ്ങി..
ചിത്രയെ കാണുവാൻ കമ്മീഷണർ ഓഫീസിലേക്ക്..
ഞാൻ കമ്മീഷണർ ഓഫീസിലേക്ക് കയറാൻ തുടങ്ങവെ, വലത് ഭാഗത്ത് കാവ്യയും പിന്നെ മറ്റ് ചിലരും നിൽക്കുന്നു.. ഞാനവരെ കണ്ടെങ്കിലും അങ്ങോട്ട് പോവ്വാതെ ഞാൻ നേരെ തന്നെ നടന്നു... പെട്ടന്ന് കാവ്യയെന്നെ വിളിച്ചു..
" അൻവർ ക്കാ..."
ഞാൻ നിന്നു... അവളെന്റെയടുത്തെക്ക് വന്നു..
"ആ.. കാവ്യ.. എന്തെ ഇവിടെ?.. ഞാൻ ചോദിച്ചു..
" കമ്മീഷ്ണർ മേഡം വിളിപ്പിച്ചതാ.."!
"ഉം.. എന്തുപറ്റി"?..
" ക്ലീറ്റസ് നെ കസ്റ്റടിയെലിടുത്തിട്ടുണ്ടെന്ന്.. അതിനെ പറ്റി കുറച്ച് കാര്യങ്ങൾ ചോദിക്കാൻ വിളിപ്പിച്ചതാ.."
"ഉം.. കഴിഞ്ഞൊ.."?
" ആ പോവ്വാൻ നിക്കാ..!!
"ഇവരൊക്കെ?".. കൂടെയുണ്ടായിരുന്ന മസിലടിയന്മാരെ നോക്കി ഞാൻ കാവ്യയോട് ചോദിച്ചു..
അവരെയൊക്കെ കണ്ടാ തന്നെ വശപിശക് തോന്നും..
"ഫ്രെഡ്സാ.. കൂടെ പഠിച്ചവർ.."!!
" ഉം.. ശരി.. എന്നാ പോവ്വാൻ നോക്ക്..". ഞാനതും പറഞ്ഞ് തിരിഞ്ഞ് നടന്നു..
ഞാൻ ചിത്രയുടെ ഓഫീസിലെത്തി..
"ഹലൊ മാഡം..."..
" ആ.. അൻവറെ വാടൊ.. ഇരിക്ക്"!..
അവിടെ എ.സി , സി.ഐ ഉൾപ്പടെ മൂന്നാലുപേർ വേറെയും ഉണ്ടായിരുന്നു.
ഞാനാ കസേരയിൽ ഇരുന്നു..
സംശയഭാവത്തോടെ നോക്കിയ എന്നോട് ചിത്ര..
"അൻവറെ, കഴിഞ്ഞ നാലു കൊല്ലത്തിനിടയിൽ രണ്ട് കൊലപാതകങ്ങൾ ആറു കൊലപാതകശ്രമങ്ങൾ.. കേസന്വോഷിച്ചിരുന്ന ദിനേഷ് ഉൾപ്പടെയുള്ളവരെ അപായപെടുത്തി.. കൂടാതെ ഭീഷണി കത്തുകളും . ഇതെല്ലാം ചെയ്യുന്നത് ഒരാൾ മാത്രമാണു. ഒരുപാട് പേരല്ല. "
ചിത്രയെണീറ്റ് ഷെൽഫിൽ നിന്ന് ഒരു ഫയലെടുത്തു... വീണ്ടും തുടർന്നു..
"കഴിഞ്ഞ നാലുവർഷമായുള്ള കേസിന്റെ അന്വോഷണ റിപ്പോർട്ടാണിത്... ദിനേഷ് തയ്യാറാക്കിയതും ഇതിലുണ്ട്. നമ്മൾ അവസാനം വന്ന് നിന്നത് ക്ലീറ്റസ് എന്ന ഒരാളുടെ അടുത്താണു...
💬 Comments
View all comments