Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 7 [സാദിഖ് അലി]
ചന്തനകുറിയിട്ട് , അഴകൊത്ത ആ മുഖത്തിനു ഒന്നുകൂടി അഴക് കൂട്ടികൊണ്ട് മൂക്കുത്തിയും. കാതിൽ ജിമിക്കി കമ്മലും.. ദാവണി ചുറ്റി അവളുടെ വരവ് അവനിൽ പ്രണയത്ത്ന്റെ മൊട്ട് വിരിയിച്ചു.
അവൻ അവളെ പ്രണയിക്കാൻ തുടങ്ങി.
പിന്നിടങ്ങോട്ട് അവന്റെ ജീവിതവും ജീവനും വേണിയായിരുന്നു.. അവരുടെ പ്രണയം മൊട്ടിട്ടു.. പൂത്തുതളിർത്തു..
കോളേജ് വിദ്യാർത്തിയായിരുന്ന കൃഷ്ണവേണിയുടെ വീട്ടുകാർ ആദ്യമെതിർത്തെങ്കിലും പിന്നീട് സമ്മദിക്കുകയായിരുന്നു.. അവരുടെ പ്രണയം സമാനതകളില്ലാത്തതായിരുന്നു.. നാട്ടിലും വീട്ടിലും അവരുടെ ബദ്ധത്തെ വാഴ്ത്തിപാടാത്തവർ ഉണ്ടായില്ല.
പെട്ടന്നൊരു ദിവസം വേണി കൊല്ലപെടുന്നു..
സംഭവമറിഞ്ഞ ജഗനാഥ് ആകെ തകർന്നു.. എങ്കിലും ആ കേസ് ജഗനാഥ് അന്വോഷിച്ചു..
കോളേജിൽ ഒപ്പം പഠിച്ചിരുന്ന വിദ്യാർഥികളുടെ ക്രൂര വിനോദങ്ങൾക്കും സെക്സ് ചൂഷണങ്ങൾക്കും വിധേയമായി കൊലചെയ്യപെട്ട വേണിയുടെ കേസ് ഫയൽ ഒരു സുപ്രഭാതത്തിൽ ജഗനാഥ് ക്ലോസ് ചെയ്തു.
തന്റെ പ്രിയതമയുടെ മരണത്തിനുത്തരവാദികളായവരെ , മൃഗീയമായി കൊല്ലാൻ തന്നെ ജഗനാഥ് തീരുമാനിക്കുകയായിരുന്നു.
-------------
എല്ലാം കേട്ടറിഞ്ഞ ഞാനും ചിത്രയും.. ഷോക്കായി.. നിർവികാരതയോടെ..
"അൻവറെ, എന്ത് തോന്നുന്നു.."?..
ചിത്രയെന്നോട്..
" എന്ത് തോന്നാൻ.. അവന്റെ ഭാഗത്ത് ന്യായമുണ്ട്... ഞാനായാലും ഇതൊക്കെ തന്നെയാ ചെയ്യാ"!!...
"ഒരു പോലീസ് ഓഫീസറായ എനിക്ക് ഇത് അംഗീകരിച്ചു മുന്നോട്ട് പോകാൻ പറ്റില്ലല്ലൊ അൻവറെ"...
" ഉം..". ഞാനൊന്ന് മൂളി..
"എന്തായാലും അയ്യാളെ അറെസ്റ്റ് ചെയ്യാൻ തെളിവിന്നുമില്ല... പക്ഷെ, ഇനിയൊരു കൊലപാതകം നടക്കാതെ നോക്കണം.". ചിത്ര പറഞ്ഞു..
" അല്ലെടി... ഇപ്പോഴും ഒരു ചോദ്യം ബാക്കീണ്ടല്ലൊ"?..
"എന്താത്"?..
" ഈ ജഗനാഥ് എന്തിനാ സാജിതയെ കൊല്ലാൻ ശ്രമിക്കുന്നത്"?..
"അതിപ്പൊ അവനോട് തന്നെ ചോദിക്കണ്ടവരും"!!..
"ഉം".. ഞാനൊന്ന് മൂളി.
എന്നിട്ട്..
" ജഗനാഥ്
💬 Comments
View all comments