0%

Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 7 [സാദിഖ് അലി]

Author : Kambikathakal Read All Parts 558
സമ്പന്ന കുടുമ്പം. കാലങ്ങളായുള്ള അവരുടെ കുടിപക ദിനം തോറും രക്തസാക്ഷികളെ ഉണ്ടാക്കികൊണ്ടിരുന്നു. മഹേശ്വര റെഡി യുടെ ദുഷ്ട്ടത്തരങ്ങളിൽ എറ്റവുമധികം വേദനിച്ചിരുന്നത് ഭാര്യ മീനാക്ഷിയമ്മാൾ ആയിരുന്നു. ഭാര്യയേയും ഏകമകനേയും അടിമകളായാണു അയാൾ കണ്ടിരുന്നത്. ചെറുപ്പം മുതലെ അപ്പന്റെ കൊള്ളരുതായ്മകൾ കണ്ട് പകച്ചുപോയ ബാല്യം , എങ്ങെനെയൊക്കെയൊ വളർന്നു. അവനു അമ്മയുടെ സ്വഭാവമായിരുന്നു. വിഷമിക്കുന്നവരേയും ബുദ്ധിമുട്ടുന്നവരേയും ചേർത്ത് പിടിക്കാൻ അവൻ ശ്രമിച്ചു.. അഞ്ചാം വയസ്സു മുതൽ, തായ്, ജാപ്പനീസ്, ചൈനീസ് എന്നീ മാർഷ്യലാർട്ട്സ് അവനെ പഠിപ്പിച്ചു.. ഒരു ഫ്രീസ്റ്റൈൽ ബോക്സർ. അതെല്ലാം നല്ല കാര്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിച്ചു. വിദ്യാഭ്യാസ ത്തിലും അവൻ മികവ് തെളിയിച്ചു. അവനൊരു സകലകലാവല്ലഭനായി വളർന്നു.. സിവിൽ സർവീസിൽ ഉയർന്ന റാങ്കോടെ പാസ്സായി. ഡൽഹിയിൽ അസിസ്റ്റന്റ് കമ്മീഷ്ണർ ആയി ജോലിയിൽ നിൽക്കുമ്പോഴാണു അവന്റെ അപ്പനും അമ്മയും കൊല്ലപെടുന്നത്.
വീട്ടിൽ അക്രമിച്ചെത്തിയവരുടെ കൊലകത്തിക്കുമുമ്പിൽ ഒരുപാട് പിടിച്ചു നിൽക്കാൻ മഹേശ്വരറെഡിക്കായില്ല. അതിൽ തന്റെ സാധുവായ അമ്മയും കൊല്ലപെട്ടപ്പോൾ അവന്റെ മനസ്സ് തകർന്നു. ജോലിയിൽ നിന്ന് ലീവെടുത്ത് കുറെനാൾ മറയൂരിൽ തന്നെയുണ്ടായിരുന്നു അവൻ. ജീവിതത്തിൽ ആകെയുണ്ടായിരുന്ന ഒരു ബലം അമ്മയാണു. ആ അമ്മയുടെ വിടവാങ്ങൽ അവനെ ഏകാന്തതയുടെ കൊടൂരതയിലേക്ക് തള്ളിയിട്ടു.. പിന്നെ കുറെ നാളുകൾക്ക് ശേഷം അവൻ യാഥാർത്യത്തിലേക്ക് വന്നു.. ജോലിയിൽ പ്രവേശിച്ചു.. സ്ഥലമാറ്റത്തിൽ കേരളത്തിലേക്ക് , പാലക്കാട്. അവിടെ വെച്ചാണു അവൻ വേണിയെ കാണുന്നത്. ജോലിക്കിടയിൽ കണ്ടുമുട്ടിയ അവളുടെ ഇടപെടൽ അവനു അമ്മയെ ഓർമ്മിപ്പിച്ചു.. നിഷ്കളങ്കതയുടെ പര്യായമായിരുന്നു വേണി. കാണാൻ ശാലീന സുന്ദരി. കൃഷ്ണവേണി എന്നായിരുന്നു മുഴുവൻ പേരു. നീണ്ട ഉള്ളുള്ള മുടിയിൽ മുല്ലപ്പൂവിന്റെയും വാസനതലത്തിന്റേം മണം. നെറ്റിയിൽ

💬 Comments

View all comments