Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 7 [സാദിഖ് അലി]
അയ്യാളവിടെ പൊത്തിപിടിച്ചുകൊണ്ട് അലറി.. 'ആരാടാ എന്നെ തല്ലിയത്' എന്ന മട്ടിൽ അയ്യാൾ മറ്റുള്ളവരെ ഉപദ്രവിച്ചു..
ഇത്തവണ കാലായിരുന്നു അയാളുടെ നേരെ ...
തനിക്കുനേരെയുയർന്ന ആ കാൽ ആരുടെയാണെന്ന് അറിയും മുമ്പ് അയ്യാൾ ചവിട്ടേറ്റ് അമ്പത് മീറ്റർ ദൂരേക്ക് തെറിച്ചു വീണു..
കൂടിനിന്നവരിൽ ഒരുത്തൻ ഒരു പേർ വിളിച്ചുപറഞ്ഞു..
" DJ "....
(DEVIL JAGNADH)
അരണ്ടവെളിച്ചത്തിൽ ആ മുഖം, മറ്റുള്ളവരുടെ മുന്നിൽ അവ്യക്തതയോടെ ദൃശ്യമായി..
ഒരു മുപ്പത്തിയഞ്ച് വയസ്സോളം പ്രായം.. ആറടി ഉയരം.. ഉയരത്തിനൊത്ത ബലിഷ്ട്ടമായ ശരീരം.. വെളുത്തനിറത്തിൽ പൂച്ചകണ്ണുകളോടെ .... ഒരു അഡാർ ഐറ്റം.
അയാൾ പതിയെ നടന്ന് വെളിച്ചത്തിലേക്ക്..
റിംഗിനടുത്ത് ചവിട്ട് കൊണ്ട് വീണ ആ കറുത്ത മനുഷ്യനടുത്തേക്ക്..
ആ കറുത്ത മനുഷ്യൻ എഴുന്നേറ്റു...
തനിക്ക് നേരെ അലറിയടുത്ത ആ കറുത്ത മനഷ്യന്റെ കൈ തന്റെ മുഖത്തിനു നേരെ വരുന്നത് കണ്ട് അയാൾ ഇടത് കൈകൊണ്ട് തടുത്ത് തന്റെ വലത് മുഷ്ട്ടികൊണ്ട് ചങ്കിൽ ആഞ്ഞിടിച്ചു ....
ഞൊടിയിടയിൽ ഇടം കൈകൊണ്ടും മുഖത്തിടിവീണു... അടുത്ത നിമിഷങ്ങളിൽ നെഞ്ചിലും വയറ്റിലും നെഞ്ചിനു താഴെയും ശക്തമായ ഇടികൾ വർഷിച്ചു..
അവിടെ കൂടി നിന്നവർക്ക് , എന്താണു സംഭവിക്കുന്നതെന്ന് മനസിലാവും മുമ്പ് അയാൾ നിലം പൊത്തി..
കരഘോഷങ്ങളുയർന്നു....
ആ മനുഷ്യൻ ഒരാഘോഷവുമില്ലാതെ സൈലന്റായി തിരിഞ്ഞുനടന്നു...
ആൾക്കൂട്ടത്തിലേക്ക് മറഞ്ഞു..
മറയൂർ...
മുപ്പത് വർഷം മുമ്പ്..
അവിടുത്തെ കാറ്റിനു പോലും ചോരയുടെ മണമായിരുന്നു.. ചന്ദന കാടുകളിൽ കുഴിവെട്ടി മൂടപെട്ടവരുടെ കണക്കുകൾ സർക്കാരിനു പോലും അറിയില്ല. പൊലീസിനു അവിടെ റോളൊന്നുമുണ്ടായിരുന്നില്ല.
മഹേശ്വര റെഡ്ഡി യുടെയും ദേവഗൗഡ യുടേയും കുടിപകയാണു അവിടുത്തെ സമാധാനാന്തരീക്ഷം തകർത്തിരുന്നത്.
രണ്ട്
💬 Comments
View all comments