Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 8 [സാദിഖ് അലി] [Climax]
വരെ എന്തോപോലെയായിത്രെ... അത്രക്ക് ക്രൂരമായിട്ടാ രഹസ്യ ഭാഗങ്ങളിലൊക്കെ ചെയ്തിരിക്കുന്നത്."
ഞാനൊന്നും മിണ്ടിയില്ല..
"ഇത്രേം ക്രൂരമായി ചെയ്യണമെങ്കിൽ അയ്യാളിൽ അത്ര പകയുണ്ടാകണമെന്നാ പൊലീസ് പറയുന്നത്.."
"ഉണ്ടാകും..". ഞാൻ പറഞ്ഞു..
അങ്ങെനെ എന്തൊക്കെയൊ പറഞ്ഞ് കുറച്ച് നേരമിരിന്നു.. ശേഷം ചെന്ന് കിടന്നു..
പിറ്റേന്ന്..,
രാവിലെ ചിത്രയുടെ ഫോൺ കാൾ എനിക്ക് വന്നു..
അലനും ജോബിയും ചിത്രയുടെയടുത്ത് വന്നെന്നും. അവർക്ക് ഭിഷണികത്ത് കിട്ടിയെന്നും അതിൽ, രണ്ട് ദിവസത്തിനുള്ളിൽ അവരെ കൊല്ലുമെന്നും പറയുന്നു. ചിത്രയുടെ നേതൃത്വത്തിൽ കെണിയൊരുക്കാനും കൊലയാളിയെ പിടികൂടാനും അവിടെ വെച്ച് അവർ പദ്ധതിയിടുന്നു.
എന്ന് ചിത്രയെന്നെ അറിയിച്ചു..
പക്ഷെ, അലന്റെയും ജോബിയുടെയും മനസിലിരിപ്പ് വേറെയായിരുന്നു. ജഗനാഥിനെ കൊല്ലാൻ അവർ തീരുമാനിക്കുന്നു.
അലനും ജോബിയും മരിക്കേണ്ടവരാണു. സാജിതയെ ജഗനാഥ് അപായപെടുത്താൻ ശ്രമിക്കുന്നത് തടയുകയും അയ്യാളുടെ തെറ്റിധാരണ മാറ്റുകയും ആയിരുന്നു എന്റെ ലക്ഷ്യം.
അങ്ങനെ കൊലചെയ്യാൻ വരുന്ന കൊലയാളിയെ പിടികൂടാൻ ചിത്രയുടെ കീഴിൽ പൊലീസ് ടീം.
തങ്ങളെ കൊല്ലാൻ വരുന്നവനെ തിരിച് കൊല്ലാനായി ഗൂണ്ടകളുടെ സഹായത്തോടെ അലനും ജോബിയും.
ഒരു കാണിയായി ഞാനും.....................
ഇതിനെല്ലാം അപ്പുറത്ത് ജഗനാഥ് റെഡ്ഡി എന്ന സത്യവും..
ചിത്രയുടെ പ്ലാൻ സത്യത്തിൽ എന്നോട് പോലും പറഞ്ഞില്ല... അല്ല, അതെനിക്കറിയുകയും വേണ്ടായിരുന്നു..
പിറ്റേന്ന് രാവിലെ ചിത്രയുടെ ഓഫീസിൽ,
കമ്മീഷ്ണർ ഓഫീസ് കോമ്പൗണ്ടിന്റെ ഗേറ്റ് കടന്ന് ഒരു കാർ അകത്തേക്ക് കടന്നു...
ആ കാർ പാർക്കിങ്ങ് ഏരിയയിൽ പാർക്ക് ചെയ്തു.. അതിൽ നിന്ന് വെള്ളമുണ്ടും വെള്ള ഷർട്ടും ധരിച്ച , ഏതാണ്ട് മുപ്പത്തിയഞ്ച് വയസ്സ് പ്രായമുള്ള യുവാവ് ഇറങ്ങി. കമ്മീഷ്ണർ ഓഫീസ് ലേക്ക് നടന്ന് കയറി. അവിടെയുള്ളവരിൽ പലർക്കും ആ മുഖം
💬 Comments
View all comments