Chapter Title : ഹരി ജിത് : The Saviour 2 [ഫിർഔൻ] [Climax]
കൊണ്ട് അവർ നല്ല കമ്പനി ആയി, നജ്മക് കുറേ വർഷങ്ങൾക് ശേഷം ഒരു നല്ല സുഹൃത്തിനെ കിട്ടിയപോലെ തോന്നി... എന്തൊരു പ്രശ്നം പറഞ്ഞാലും ഹരിയുടെ കൈയിൽ അതിനൊരു പരിഹാരം ഉണ്ടായിരുന്നു...അത് നജ്മക് വളരെ ഇഷ്ട്ടപെട്ടു... എന്തും തുറന്ന് സംസാരിക്കാൻ പറ്റുന്ന അവസ്ഥയിൽ ഹരി നജ്മയെ കൊണ്ടെത്തിച്ചു...
ഐറോപ്ലായിന് ഫസ്റ്റ് അന്നൗൺസ്‌മെന്റ് കേട്ടു, ഇനി പതിനഞ്ചു മിനുട്ടിനുള്ളിൽ റൺവേ തോടും.... ഹരി ആദിലിനെയും അസ്മയെയും നോക്കി, ഇനി ഉറങ്ങിപ്പോയി കാണുമോ?? ഇല്ല രണ്ടുപേരും ആക്റ്റീവ് ആണ്... കുറച്ച് നിമിഷത്തിനുള്ളിൽ വിമാനം റൺവേ തൊട്ടു....ഓടി ഓടി അവസാനം അത് നിന്നു... എലാവരും സീറ്റിൽനിന്നും എണീക്കാൻ തുടങ്ങി.... ആദിലിനെയും അസ്മയെയും മുന്നിൽ ആക്കി ഹരി പുറകിൽ നിന്നും, തൊട്ടു പുറകിൽ നജ്മയും... എലാവരും ഒന്നിച്ചു വരി വരി ആയി പോവുന്നതുകൊണ്ട് കുറച്ച് റഷ് ഉള്ളപോലെ തോന്നി... നടന്നു നടന്നു കുറച്ച് മുൻപിൽ എത്തിയപ്പോൾ പുറകിൽ നിന്നും ആരോ ഹരിയുടെ ചുമലിലേക് കൈ വെച്ചത് ഹരി അറിഞ്ഞു... പതിയെ കഴുത് തിരിച്ചു നോക്കിയപ്പോൾ പുറകിൽ നിന്നുള്ള തള്ളലിൽ നിന്നും രക്ഷപെടാൻ നജ്മ തന്നെയാണ് ഹരിയെ പിടിച്ചത്, അവൾ താഴെക്ക് നോക്കിയാണ് നടക്കുന്നത്... സപ്പോർട്ടിന് വേണ്ടി ആണെങ്കിലും ഹരിയുടെ ചുമലിൽ അവൾ കൈ വെച്ചത് അവന് അവളോട് എത്രത്തോളം കമ്പനി ആയെന്ന് ഹരി ഊഹിച്ചു... ഹരിക്ക് തന്നെ അഭിമാനം തോന്നി...
പിന്നെ നേരെ ലഗേജ് സെക്ഷനിലേക് എത്തി, അവിടെ നിന്നും ബാഗ് ഒക്കെ എടുത്ത് നേരെ എയർപോർട്ടിന്റെ പുറത്തേക്... പുറത്ത് കുറെ പേര് അവരുടെ ബന്ധുക്കളെയും കാത്ത് നിൽക്കുന്നുണ്ട്... അവരുടെ ഇടയിലൂടെ നാല് പേരും
💬 Comments
View all comments