Chapter Title : ഹരി ജിത് : The Saviour [ഫിർഔൻ]
പലതും സംസാരിച്ചിരുന്നു..
ജമാൽ : അല്ല ഹരി, അപ്പോ പെങ്ങളും അളിയനും വന്നാൽ ഹരി തിരിച്ചു പോവും അല്ലെ??
ഹരി : അവർ മറ്റന്നാൾ വരും ഇക്ക, ഞാൻ മറ്റന്നാൾ തിരിക്കും അതിൽ കൂടുതൽ നിൽക്കാൻ പറ്റില്ല, നാട്ടിൽ കുറച്ച് ഫാംമും കാര്യങ്ങളും ഒക്കെ ഉണ്ട്...
നജ്മ : ഓ, നാട്ടിൽ എവിടെയാ? കണ്ണൂർ തന്നെയാണോ??
ഹരി : അല്ല ഇതാ, കുറച്ച് നിങ്ങളുടെ വയനാടും പിന്നെ കുറച്ച് മഹാരാഷ്ട്രയിലും...
നജ്മ : വയനാട്ടിൽ എവിടെയാ??
ഹരി : ആയിതറയിൽ, കർണാടക ബോർഡറിന്റെ അടുത്താ... അവിടെ തന്നെ അല്ലെ നിങ്ങളുടെ വീടും??
ജമാൽ : അതേ, ആയിതറയിൽ നിന്നും കഷ്ട്ടിച്ചു അര മണിക്കൂർ യാത്ര കാണും അത്ര തന്നെ, ആയിതറ പിന്നെ കാട് പ്രദേശം ആയത് കൊണ്ട് അതികം ആരും അങ്ങോട്ട് പോവാറില്ലലോ??
ഹരി : ഇല്ല, വല്ലപോഴും വല്ല വണ്ടിയും പോവുന്നത് കാണാം, വഴി തെറ്റി വരുന്ന കുറച്ച് കർണാടക രെജിസ്ട്രേഷൻ വണ്ടികൾ, അത്ര തന്നെ... പിന്നെ സ്ഥിരം ആനയും പുലിയും ഒക്കെ ഇറങ്ങുന്ന സ്ഥലം അല്ലെ..
നജ്മ : അപ്പോ മഹാരാഷ്ട്രയിൽ എവിടെയാ?? മുബൈക് അടുത്താണോ??
ഹരി : അല്ല ഇത്താ, മുബൈന്നൊക്കെ ഒരുപാട് ദൂരത്താ... മഹാരാഷ്ട്രയുടെ ഒരു ഭാഗം മാത്രമേ നമ്മൾ സിനിമയിലൊക്കെ കാണുന്ന സിറ്റിയും ടൌണും ഒക്കെ ഉള്ളു, നമ്മൾ കാണാത്ത ഒരു ഭാഗം കൂടി ഉണ്ട്... ഏറെക്കുറെ നമ്മുടെ വയനാട് ഒക്കെ പോലെ.. കടും, മരവും, കാട്ടു മൃഗവും...
ജമാലും നജ്മയും ആദിലും അസ്‌മ യും ഹരിയുടെ വാക്കുകൾ കൗതുകത്തോടെ
💬 Comments
View all comments