Chapter Title : ഹരി ജിത് : The Saviour [ഫിർഔൻ]
29 വയസ് വരെ ഹരിയും ഗൾഫിൽ ആയിരുന്നു, ശില്പയും 5, 6 വർഷമായി ഗൾഫിൽ തന്നെ ആയിരുന്നു... കല്യാണം കഴിഞ്ഞ ശേഷം അളിയന്റെ ഐഡിയ ആയിരുന്നു ഗൾഫിൽ ഒരു ബിസിനസ്, ഹരിക്കും ശില്പക്കും കേട്ടപ്പോൾ ഇന്ററസ്റ്റ് തോന്നി, 7,8 വർഷ കാലം അദ്വാനിച്ച പൈസ മുഴുവൻ ഹരിയും, പെങ്ങൾ ശില്പയും അവളുടെ ഭർത്താവിന്റെ ബസ്നെസ്സിൽ ഇട്ടു, ഇവരെകാൾ നല്ലൊരു തുക അളിയനും ഇറക്കി... പ്രതീക്ഷിച്ചതിലും ഉയരത്തിൽ ആയിരുന്നു ബസ്നെസ്സിന്റെ വളർച്ച... അതോടെ 3 പേരും ബിസിനസ് പാർട്ണർസ് ആയി... എന്തൊക്കെ പറഞ്ഞാലും ഹരിക്ക് ഇതൊക്കെ നോക്കി നടത്താൻ മടി ആയിരുന്നു, എന്നാൽ പെങ്ങൾ ശില്പയും, അളിയൻ സതീഷും അത് വേണ്ട പോലെ നോക്കി കൊണ്ട് പോയി, ഓരോ മാസവും ലാഭത്തിന്റെ ഒരു വിഹിതം ഹരിയുടെ അക്കൗണ്ടിലേക്ക് വരും, അത് ഹരിക്ക് ആർമാദിക്കുന്നതിനും അപ്പുറം ആയിരുന്നു, മാസത്തിൽ ഒരു ആഴ്ച തല കാണിക്കാനെന്നോണം അവന് ഗൾഫിലേക്ക് പോവും, ബാക്കിയുള്ള സമയങ്ങളിൽ നാട്ടിൽ തന്നെ തെണ്ടി തിരിഞ്ഞു നടക്കാർ ആണ് പതിവ്... കാണാനും സ്വാഭാവത്തിലും ഹരി വളരെ മാന്യൻ ആണ്...
സ്വന്തമായി മക്കൾ ഇല്ലാത്തത് കൊണ്ട് അടുത്തുള്ള Mahindra showroom ൽ നിന്നും ഹരി ഒരു മകനെ ദത്ത് എടുത്തു, "Mahindra Thar 5 Door"... പിനീട് അതിനെ കൊഞ്ചിക്കലും തലോടലും ആയി അങ്ങനെ പോവുന്നു, അതിനിടയിൽ അളിയനും പെങ്ങളും അറിയാതെ ഹരി നാട്ടിൽ കുറച്ച് ഫാം ലാൻഡ് ഒക്കെ വാങ്ങി, വയനാട്ടിലും , മഹാരാഷ്ട്രയിലും ഒക്കെ ആയി കാരണം ഹരി ഒരു യാത്ര പ്രേമി ആയിരുന്നു, മാസത്തിൽ ഒരിക്കൽ
💬 Comments
View all comments