Chapter Title : ഹരി ജിത് : The Saviour [ഫിർഔൻ]
എയർപോർട്ടിൽ ആകിയിട്ട് വേണം നാളെ പോയി ആ വണ്ടി എടുക്കാൻ ജമാൽ മനസ്സിൽ വിചാരിച്ചു...
അങ്ങനെ അവർ മാളുകളിലേക് വെച്ചു പിടിച്ചു, ആദിലിന്റെയും അസ്മയുടെയും കൈയിൽ വാങ്ങേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റ് തന്നെ ഉണ്ടായിരുന്നു... അതും ഇതും ഒക്കെ വാങ്ങി ഉച്ച ആയതറിഞ്ഞില്ല...
ജമാൽ : ഇനി ഭക്ഷണം കഴിച്ചിട്ടു അടുത്തത് നോകാം അല്ലേടാ ആദി...
ആദി : ആ വാപ്പ... വിശക്കുന്നു...
അസ്മ : എനിക്കും വിശക്കുന്നു വാപ്പ...
ജമാൽ : നിങ്ങൾ റെസ്റ്റൊറന്റ്ലേക് നടന്നോ, ഞാനും ആദിയും ഈ സാധനങ്ങൾ ഒക്കെ വണ്ടിയിൽ വെച്ചിട്ട് വരാം..
നജ്മയും ആസ്മയും റെസ്റ്റോറന്റ്ലേക്ക് നടന്നു... ആദിലും ജമാലും പാർക്കിംഗ് ലോട്ടിലേക്കും.... അവർ തിരിച്ചെത്തിയപോളെകും നജ്മ നാല് പേർക്കുള്ള ഫുഡും ഓർഡർ ചെയ്തിരുന്നു..
കൈ ഒക്കെ കഴുകി ഇരുന്നപ്ളേക്കും ഫുഡ് എത്തി, 4 പേരും കഴിക്കാൻ തുടങ്ങി... കുറച്ച് കഴിഞ്ഞപ്പോൾ ജമാലിന്റെ മൊബൈൽ റിങ് ചെയ്യ്തു... ജമാൽ എടുത്തു നോക്കി....
Hari calling....
ജമാൽ : ഹരിയാ....
ജമാൽ : ഹലോ, ഹരി....
ഹരി : എന്തായി ഇക്ക, എവിടെയാ??
ജമാൽ : ഇവിടെ മാളിൽ ആ ഹരി, കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നു..
ഹരി : ആ... അത് ശെരിയാ ഇക്ക... ഇന്ന് രാത്രി ഒക്കെ പാക്ക് ചെയ്യണ്ടേ.. നാളെ പിന്നെ ടൈം കിട്ടിയെന്ന് വരില്ല..
ജമാൽ : അതേ അതേ.... ഹരി ഫുഡ് ഒക്കെ കഴിച്ചോ..
ഹരി : ഞാൻ കഴിച്ചു ഇക്ക, ഒരാളെ കാണാൻ ഉണ്ടായിരുന്നു... അങ്ങോട്ട് പോവുവാ.... കുട്ടികൾ ഒക്കെ എവിടെ ഇക്ക?
💬 Comments
View all comments