Chapter Title : ഹരി ജിത് : The Saviour [ഫിർഔൻ]
നജ്മ : ഇല്ല, കിടക്കാൻ തുടങ്ങുവായിരുന്നു..
ജമാൽ : മറ്റന്നാൾ നിങ്ങൾ പോവും, പിന്നെ ഞാൻ വീണ്ടും ഇവിടെ തനിച് ആവും..
ജമാൽ പതിയെ ബെഡിലേക് കിടന്നു, ജമാലിന്റെ നെഞ്ചിൽ കയും വെച്ച് നജ്മയും കിടന്നു..
ജമാൽ : നാളെ കാലത്ത് പാർച്ചെസിങ്ങിന് പോവണം, രാത്രി ആവുമ്പളേക്കും ബാഗ് ഒക്കെ റെഡി ആക്കി വെക്കണം... മറ്റന്നാൾ ടൈം കിട്ടില്ല..
നജ്മ : ഹ്മ്മ്........
രണ്ടു പേരും എപ്പള്ളോ കണ്ണുകൾ അടച്ചു, രാവിലെ പള്ളിയിൽ നിന്നും ഉയർന്നു വന്ന ബാങ്ക് വിളി കെട്ടാണ് ജമാൽ എണിച്ചത്, നജ്മ ഉറക്കത്തിൽ തന്നെ ആണ്.. അയാൾ അവളെ വിളിച്ചു എണീപ്പിച്ചു.. നിസ്കാരമൊക്കെ കഴിഞ്ഞു രണ്ടുപേരും ചേർന്ന് ഫുഡ് ഒക്കെ ഉണ്ടാക്കി... സമയം 8 മണി ആയിരിക്കുന്നു..
ജമാൽ ഹാളിലേക് വന്നപ്പോൾ ആദിലും, ആസ്മയും സോഫയിൽ കിടന്ന് ഉറങ്ങുന്നു... അയാൾ പതിയെ പറഞ്ഞു "ഇപ്പഴ്ത്തെ പിള്ളേരുടെ ഓരോ അവസ്ഥ, എപ്പളാ ഉറങ്ങുവാ, എപ്പളാ എണ്ണിക്കുവാ.. അവരവർക്ക് തന്നെ ബോധം ഇല്ല.."..
ജമാൽ : എടാ, ആദി.... മോളെ അസ്മേ.... എണീക്... ഫുഡ് കഴിക്കെടാ.... നാളെ വീട്ടിലേക്കു പോവണ്ടേ... വാ പോയി സാധനങ്ങൾ ഒക്കെ വാങ്ങി വരാമ്...
ജമാൽ പല പ്രാവിശ്യം ഇതു പറഞ്ഞപ്പോളാണ് രണ്ടുപേരും ഒന്ന് കണ്ണ് തുറന്നത്... ഉടനെ രണ്ടുപേരും റെഡി ആവാനുള്ള ഓട്ടത്തിൽ ആയി... ഭക്ഷണം ഒക്കെ കഴിച്ചു ഏകദേശം ഒരു 10 അര ആയപ്ളേക്കും എലാവരും റെഡി ആയി.... ജമാലിന്റെ വണ്ടി മരുഭൂമിയിൽ ആണ് ഉള്ളത്, അത് കൊണ്ട് തന്നെ ഒരു കൂട്ടുകാരന്റെ വണ്ടി ജമാൽ ഒപ്പിച്ചു.... ഇവരെയൊക്കെ
💬 Comments
View all comments