Chapter Title : ഹരി ജിത് : The Saviour [ഫിർഔൻ]
അസ്മ ആദിൽനോട് വിളിച്ചു കൂവി... എന്നെയും ഹരിയേട്ടൻ ഫോളോ ചെയ്‌തെന്ന്... പിള്ളേരുടെ സന്തോഷം കണ്ടപ്പോൾ ഇൻസ്റ്റാഗ്രാം എന്താണെന്ന് അറിയാതെ ജമാലിന് പോലും സന്തോഷം ആയി...
ജമാൽ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു "ഈ പിള്ളേരുടെ ഓരോ കാര്യം "...
അത് കേട്ട നജ്മ പതിയെ റൂമിലേക്കു നടന്നു, അവളും ഹരിയെ ഫോളോ ചെയ്തതാണ്, തിരിച് റിക്വസ്റ്റ് വന്ന് കാണുമോ??
പതിയെ അവൾ മൊബൈൽ നോക്കി, നോട്ടിഫിക്കേഷൻ കർട്ടൻ വലിച്ചു...
"Hari_jith_kannur requested to follow you"
അത് കണ്ടപ്പോൾ അവൾക് അറിയാതെ ഒരു പുഞ്ചിരി വിടർന്നു... അവൾ ഉടനെ റിക്വസ്റ്റ് ആക്സെപ്റ്റ് ചെയ്യ്തു...
അവൾ മെല്ലെ റൂമിന് പുറത്തേക് ശ്രദ്ധിച്ചു, ജമാൽ ഹാളിൽ ഇരുന്നു ടീവി കാണുന്നു, ആദിലും ആസ്മയും ബാൽക്കണിയിൽ നിന്ന് മൊബൈലിൽ കുത്തുന്നു, അവൾ വീണ്ടും പോയി ലൈറ്റ് അണച്ചു ബെഡിൽ ചാരി ഇരുന്നു ഹരിയുടെ പ്രൊഫൈൽ എടുത്തു.. അതിലുള്ള റീൽസും പോസ്റ്റും ഒക്കെ ഓരോന്നോരോന്നായി അവൾ നോക്കാൻ തുടങ്ങി...
അതിൽനിന്നും ഹരിയുടെ ഇഷ്ട്ടങ്ങൾ അവൾ മനസിലാക്കി, ഒരു പാട് യാത്ര ചെയ്യാൻ താല്പര്യം ഉള്ള ആളാണ് ഹരി എന്ന് അവൾ മനസിലാക്കി, ഹരിയുടെ ഫർമുകൾ കണ്ടു, ഹരിയുടെ വീട് കണ്ടു, ഹരിയുടെ വണ്ടി... ഹരി യാത്ര ചെയ്ത പല സ്ഥലങ്ങൾ, ഒക്കെ അവൾ ആകാംഷയോടെ നോക്കികൊണ്ടിരുന്നു... ഒന്നിനും പിന്നാലെ ഒന്നായി അവൾ അവന്റെ പോസ്റ്റുകളിൽ വിരൽ ഓടിച്ചു കൊണ്ടിരുന്നു...
സമയം പോയതറിഞ്ഞില്ല, പെട്ടന്നാണ് ജമാൽ റൂമിലേക്കു വന്നത്, അയാളെ കണ്ടതും അവൾ പെട്ടെന്ന് മൊബൈൽ സൈഡിലേക് മാറ്റി വെച്ചു..
ജമാൽ : നീ ഉറങ്ങിയിലെ??
💬 Comments
View all comments