Chapter Title : ഹരികാണ്ഡം 1 [സീയാൻ രവി]
ഹരികാണ്ഡം 1
HariKhandam Part 1 | Authro : Seeyan Ravi
ഞാൻ ആദ്യമായിട്ടാണ് ഇവിടെ ഒരു കഥ എഴുതുവാൻ പോകുന്നത്. പൊലിപ്പിച്ചേക്കണേ ഭഗവാനെ എന്ന് പറഞ്ഞു തുടങ്ങാം!!!!
ജീവിതം എപ്പോഴും അവസരങ്ങളുടെ ഒരു നദിയാണ്. ചില അവസരങ്ങൾ നമുക്ക് കൈയെത്താതെ പെട്ടെന്ന് ഒഴുകിപ്പോകും, ചിലത് നമ്മുടെ കൈകളിലേക്ക് ഒഴുകി വരും. ആ അവസരങ്ങളെ നമ്മൾ എങ്ങിനെ ഉപയോഗിക്കുന്നു, എന്നുള്ളതാണ് ജീവിതവിജയം. അവസരങ്ങളിൽ ഭാഗ്യവാനായ ഹരികൃഷ്ണൻ്റെ കഥയാണ് ഇത്. ഒരുപാട് നാൾ മനസ്സിൽ കൊണ്ടുനടന്ന കഥയാണിത്, എഴുതി തുടങ്ങിയപ്പോൾ പലതും ചേരുന്നില്ല, എന്നിരുന്നാലും ഒരു ആവേശം. ഇതൊരു നീണ്ട കഥയായി എഴുതുവാനാണ് ഈ എളിയവൻ്റെ ഉദ്ദേശം. എല്ലാവരുടെയും സഹായസഹകരണങ്ങളും അനുഗ്രഹവും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. അഭിപ്രായങ്ങൾ നിക്കർ കീറും വിധം തന്നാൽ എൻ്റെ എഴുത്തിനത് ഒരു പ്രചോദനമാകും എന്ന് പറയേണ്ടതില്ലല്ലോ. ഒരു തുടക്കക്കാരൻ്റെ വിറയലോടെ തുടങ്ങട്ടെ.....
സസ്നേഹം, സീയാൻ രവി
ഹരിചരിതം - ഒന്നാം അദ്ധ്യായം
അമ്മേ ..... തല കമ്പിയിൽ ഇടിച്ചതാണ്, ഹരി ഞെട്ടി ഉണർന്നു ചുറ്റും നോക്കി, ഡ്രൈവർ ചേട്ടൻ ആനവണ്ടി ഒന്ന് ആഞ്ഞു ചവിട്ടിയതാ, ചുറ്റുമുളളവരെല്ലാം തല തിരുമ്മുന്നുണ്ട്. നേരം വെളുത്തു വരുന്നേയുള്ളൂ. ഹരി കോട്ടുവായിട്ടു, മൂരി നിവർത്തി. തൊട്ടടുത്തിരിക്കുന്നയാൾ ഡ്രൈവറെ തെറിവിളി നിർത്തിയിട്ടില്ല. വണ്ടി വീണ്ടും വേഗതയാർജിച്ചു തുടങ്ങി. ഒന്നുറങ്ങാൻ ഇനിയും സമയമുണ്ട്, പക്ഷെ നെറ്റിയിലെ വേദന പോയിട്ടില്ല. ആദ്യമായിട്ടാണ് ഇത്ര നീണ്ട ബസ് യാത്ര, പാതിരാത്രി കേറിയിരുന്നതാണ്, കോട്ടയം കഴിയുന്നേ ഉള്ളു. ചേറ്റുപാറ എത്താൻ ഒരു രണ്ടു മണിക്കൊരു കൂടി എടുക്കും എന്ന് തോന്നി. കണ്ടക്ടർ തട്ടി വിളിച്ചപ്പോളാണ് ഹരി പിന്നെ ഉണർന്നത്. ചാടി എഴുന്നേറ്റ് രണ്ടു ബാഗും എടുത്തു വണ്ടിക്കു പുറത്തു ചാടി. ചുറ്റും നോക്കിയപ്പോ, കൊറച്ചു ദൂരെ ഒരു തട്ടുകട, പോയി ഒരു കട്ടൻ കാപ്പി പറഞ്ഞു. ചേട്ടാ ഈ നായർ വക സ്കൂൾ എത്ര ദൂരമുണ്ട്? പതിനഞ്ചു മിനിറ്റ് ഓട്ടോയിൽ, കാപ്പിയും ഉത്തരവും കിട്ടി. പ്രഭാത കൃത്യങ്ങളൊന്നും കഴിഞ്ഞിട്ടില്ല, സാരമില്ല, സ്കൂളിൽ ചെന്നിട്ടു നോക്കാം. ഹരി കട്ടൻ കുടിച്ചു, ബാഗിൽ നിന്നും ബ്രഷും പേസ്റ്റും എടുത്തൊന്നു
💬 Comments
View all comments