Chapter Title : ഹരികാണ്ഡം 1 [സീയാൻ രവി]
കോന്തൻ മാത്യൂസിന് കിട്ടി എന്നോർത്ത് ചിരി വന്നു. ചേച്ചിക്ക് കുട്ടികളൊക്കെ, എന്ന ചോദ്യത്തോടെ ആ ചിരി മാഞ്ഞു. ഒന്നും ആയിട്ടില്ല മാഷെ എന്ന ഉത്തരത്തിൽ ആ വിഷാദം ഞാൻ അറിഞ്ഞു. സാരമില്ല, അതൊക്കെ സമയത്തു ശെരിയായിക്കോളും എന്നൊരു ഭംഗിവാക്ക് പറഞ്ഞു. ഇനി എന്നാകാനാ മാഷെ, എനിക്ക് മുപ്പത്തിയഞ്ചു കഴിയാറായി, പതിമൂന്നു വർഷമായി കല്യാണം കഴിഞ്ഞിട്ട്. ഇതൊക്കെ ഒരു പ്രായമാണോ ചേച്ചി ഇനിയും സമയമുണ്ടെന്നു പറഞ്ഞതിന് ചിരി മറുപടിയായി കിട്ടി. ഏതെങ്കിലും ഡോക്ടറെ കാണുന്നുണ്ടോ എന്ന ചോദ്യത്തിന് പട്ടണത്തിലെ ഏതോ ഡോക്ടറുടെ പേര് പറഞ്ഞു. പൈസ വാങ്ങുമ്പോൾ ശ്രദ്ധിച്ചു, നഖങ്ങളുടെ നിറം മാറിയിരിക്കുന്നു. നേരിയ ചുവന്ന നിറം, ഞാൻ നോക്കുന്ന കണ്ടിട്ടാകണം ഇന്നലത്തെ കളർ അത്ര നല്ലതായിരുന്നില്ല, അത് കൊണ്ട് മാറ്റി. മുഖത്തു നേരിയ നാണമുണ്ടോ എന്നൊരു സംശയം, ഞാനാ വിരലുകളിൽ ഒന്ന് തൊട്ടു. ചേച്ചി എല്ലാ ദിവസും നിറം മാറ്റുകയാണേൽ ഞാൻ എന്നും രാവിലെ വരേണ്ടി വരുമല്ലോ എന്ന് പറഞ്ഞപ്പോ, എല്ലാ ദിവസവും ഒന്നും മാറ്റാൻ സമയമുണ്ടാകില്ല മാഷെ, പക്ഷെ എല്ലാ ദിവസവും വന്നോളൂട്ടോ എന്ന് പതിയെ പറഞ്ഞു. ഞാനാ കൈകൾ എൻ്റെ കൈക്കുള്ളിലാക്കി ഒന്ന് തെരുപ്പിടിച്ചു. ഒരു കൂട്ടം കുട്ടികൾ കടയിലേക്ക് വരുന്ന കണ്ടു ഞാൻ ഇറങ്ങി സ്കൂളിലേക്ക് നടന്നു. തിരിഞ്ഞു നോക്കി, പതിവ് പുഞ്ചിരി കിട്ടി.
ആദ്യത്തെ അവർ ക്ലാസില്ലായിരുന്നു. പാതിവർഷത്തിൽ നിന്നാണ് പഠിപ്പിക്കേണ്ടത്. രണ്ടാമത്തെ അവർ ക്ലാസ്സിലേക്ക് പോയി, സയൻസാണ് വിഷയം. ആറിലും ഏഴിലുമായി ഉച്ച വരെ നിർത്താതെ ക്ലാസുകൾ, ക്രിസ്മസ് പരീക്ഷക്കിനി ഒന്നര മാസം കൂടിയേ ഉള്ളു, ഒരുപാടു പഠിപ്പിച്ചു തീർക്കാനുണ്ട്. സ്റ്റാഫ്റൂമിലേക്ക് ചെന്നപ്പോൾ ഉച്ചഭക്ഷണം മേശയിൽ ഇരിക്കുന്നുണ്ട്. വനജ ഒരു കാപ്പിപ്പൊടി നിറത്തിലുള്ള സാരിയിൽ അവിടിരിക്കുന്നുണ്ട്. സോമൻസാറിൻ്റെ അവിടാണല്ലേ താമസം, ഞാൻ തലയാട്ടി. എല്ലാവരും ഊണിൻ്റെ തയ്യാറെടുപ്പിലാണ്. ഞാനും കൂടെ ഇരുന്നുണ്ടു. എല്ലാവരും കുഴപ്പമില്ലാത്തവരെന്നു തോന്നി,
💬 Comments
View all comments