Chapter Title : ഹരികാണ്ഡം 1 [സീയാൻ രവി]
മാഷുമാരിൽ അബ്ദുള്ള മാഷൊരു കോഴിയെണെന്നു തോന്നുന്നു. വനജയെ നോക്കി ചോര കുടിക്കുന്നത് കണ്ടു.
അസ്വസ്ഥയായി അവൾ എല്ലാ രണ്ടു മിനിട്ടിലും സാരി വലിച്ചിടാൻ നോക്കുന്നു. ഞാൻ ഒന്ന് നോക്കി ചിരിച്ചു. ഊണ്കഴിഞ്ഞു എല്ലാവരും പുറത്തേക്കുനടന്നു. കഴുകാൻ പ്ലേറ്റ് എടുത്തപ്പോ വനജ പറഞ്ഞു അവിടെ വെച്ചേരെ മാഷെ, ഇപ്പൊ ആ നാണിത്തള്ള വന്നു കഴുകിവെച്ചോളും. മാസം ഒരു നൂറു രൂപ കൊടുത്തിരുന്ന്നാ മതി, ഞാൻ തലയാട്ടി പുറത്തേക്കു നടന്നു. കൈ കഴുകി മാറിയപ്പോ അബ്ദുള്ള മാഷ് ചോദിച്ചു, വരുന്നോ മാഷെ, ഒന്ന് നടന്നിട്ടു വരാം, ഞാൻ തലയാട്ടി കൂടെ നടന്നു. സ്കൂൾ ഗ്രൗണ്ടിന് പുറകിലുള്ള ചെറുവഴിയിലൂടെ നടന്നൊരു മൺറോഡിലേക്കെത്തി. അവിടൊരു മുറുക്കാൻ കട, അബ്ദുള്ള മാഷൊരു സിഗരെറ്റ് കത്തിച്ചു, വലിക്കുവോ മാഷെ, വല്ലപ്പോഴും എന്ന് പറഞ്ഞു ഞാനും ഒരു സിഗരെറ്റ് വാങ്ങി കത്തിച്ചു. മൂന്ന് ദിവസം കൂടിയാണ് വലിക്കുന്നത്, ആത്മാവിന് ഒരു സുഖം. കാശെടുത്തില്ലല്ലോ മാഷെ എന്ന് പറഞ്ഞപ്പോ, അബ്ദുള്ള പറ്റുബുക്കെടുത്തു നീട്ടി. ആഴ്ചയിലൊരിക്കൽ തീർത്താൽ മതി മാഷെ. ഞാൻ എൻ്റെ വക ഒരു പുതിയ താളിലേക്കെഴുതി. കോയക്കുട്ടിയുടെ കടയിൽ അത്യാവശ്യ സാധനങ്ങളൊക്കെ ഉണ്ടായിരുന്നു. വിവിധ ഇനം മുട്ടായികൾ, ബീഡി, സിഗരെറ്റ്, മുറുക്കാൻ പിന്നെ സൈക്കിൾ പഞ്ചറൊട്ടിക്കലും. സിഗരെറ്റും വലിച്ചു തീർത്തു തിരിച്ചു നടന്നു. അബ്ദുള്ള മാഷൊരു രസികനാണ്, സ്കൂളിലുള്ള സകല വാർത്തകളും ചുരുക്കത്തിൽ പറഞ്ഞു.
ഇനി അവസാന പീരിയഡേ എനിക്ക് ക്ലാസ് ഉള്ളു. കുട്ടികൾ പുറത്തു ഓടിക്കളിക്കുന്നുണ്ട്. ഞാൻ സ്റ്റാഫ്‌റൂമിനകത്തേക്കു കയറി, കസേരയിലോട്ടിരുന്നു. വനജയുടെ മുഖം ചുളിഞ്ഞിരിക്കുന്നു. ഞാൻ ഒന്ന് നോക്കിയപ്പോൾ അവൾ മുഖം കോണിച്ചൊന്നു ഇളിച്ചു. കാര്യം മനസിലാവാത്ത കൊണ്ട് എന്താണെന്നു ചോദിച്ചു. വന്ന അന്നേ ആ കൊശവൻ്റെ കൂടെ കൂടി ബീഡിയും വലിച്ചു നടന്നു തുടങ്ങിയോ, ദേഷ്യത്തോടെയുള്ള ആ ചോദ്യം കേട്ടിട്ട് എനിക്ക് ചിരി വന്നു. ഇവളാരാ എൻ്റെ ഭാര്യയോ,
💬 Comments
View all comments