Chapter Title : ഹരികാണ്ഡം 1 [സീയാൻ രവി]
ഞാൻ ഒന്ന് കൂടി ചിരിച്ചു. വനജയുടെ മുഖം ഒന്നുകൂടി ഇരുണ്ടു. വനജക്കു മാഷിനോടെന്നാ ഇത്ര ദേഷ്യം എന്ന് ഞാൻ പതിയെ ചോദിച്ചു, ഇനി സിഗരെറ്റ് വലിച്ചിട്ട് തൻ്റെ മുൻപിൽ വരില്ല എന്നും കൂട്ടിച്ചേർത്തു. അവളെഴുന്നേറ്റെൻ്റെ അടുത്തേക്ക് വന്നു, സിഗരെറ്റ് എനിക്ക് കൊഴപ്പമില്ല, പക്ഷെ ആ കൊശവൻ്റെ കമ്പനി വേണ്ട. ഞാൻ തലയാട്ടി, എന്താ പ്രശ്നം എന്നു പറഞ്ഞില്ലല്ലോ. അയാളെൻ്റെ പുറകെ നടക്കാൻ തുടങ്ങിയിട്ട് വർഷം മൂന്നായി. ജോയിൻ ചെയ്തത് തൊട്ടുള്ള ശല്യമാ. വല്ലാത്ത ഒരു നോട്ടവും, പിന്നെ സിനിമയ്ക്കു പോകാം, ടൗണിൽ പോകാം എന്നൊക്കെ ഒരു സംസാരവും. ഞാൻ ഒന്ന് ചിരിച്ചു, നിനക്ക് താൽപര്യമില്ലെങ്കിൽ തുറന്നു പറഞ്ഞാൽ പോരെ. ഇന്ന് തന്നെ പോയി സംസാരിക്കാൻ പറഞ്ഞു, അതിനുള്ള ധൈര്യമില്ല എന്ന് തോന്നുന്നു. എന്തായാലും അവൾ ദേഷ്യമൊക്കെ കളഞ്ഞു പിന്നെയും വാചാലയായി. അപ്പൊ ഞാൻ സിനിമയ്ക്കു വിളിച്ചാൽ നീ എന്നോടും ദേഷ്യപ്പെടുമോ എന്ന ചോദ്യത്തിന് ഒരു ചിരിയായിരുന്നു ഉത്തരം.
അവൾക്കു ഉച്ച കഴിഞ്ഞു ക്ലാസ് ഉണ്ടായിരുന്നു. ഞാൻ സീറ്റിലിരുന്നൊന്നു മയങ്ങി. നാണിത്തള്ള ചായയുമായി വന്നു ഉറക്കമുണർത്തി. ചായയും കുടിച്ചു ഞാൻ അവസാന പിരിയഡിലേക്കു ക്ലാസ് എടുക്കാൻ ഇറങ്ങി. ക്ലാസ് തീർന്ന് വന്നപ്പോളേക്കും വനജ പോയിക്കഴിഞ്ഞിരുന്നു. ഞാൻ പതിയെ ഇറങ്ങി നടന്നു. സോമൻസാർ ഓഫീസിൻ്റെ മുമ്പിൽ നിൽക്കുന്നുണ്ട്. സാർ കൈയുയർത്തി കാണിച്ചു, തല ഒന്ന് കുനിച്ചു ചിരിച്ചു കാണിച്ചു. പോകുന്നവഴി ആലീസിൻ്റെ കടയിൽ ഒന്ന്കയറാമെന്ന് വെച്ചപ്പോ അവിടെ നല്ല തിരക്ക്. കയറിയില്ല, റോഡിൻ്റെ ഓരം ചേർന്ന് വീട്ടിലേക്കു നടന്നു. കമല പോയിക്കാണുമോ എന്തോ. ചെല്ലുമ്പോൾ നിർമല ചേച്ചിയും കമലയും വീടിൻ്റെ മുൻപിൽ
ചെടികൾക്കിടയിൽ എന്തോ പണിയാണ്. ഞാൻ ചിരിച്ചു കാണിച്ചു. നിർമലചേച്ചി അടുത്തേക്ക് വന്നു. ഹരിക്കു സ്കൂട്ടർ ഉപയോഗിക്കാം കേട്ടോ, ഞാൻ മോനോടു ചോദിച്ചായിരുന്നു. സന്തോഷം കൊണ്ടെൻ്റെ മനസ്സ് നിറഞ്ഞു. ഞാൻ ചായ കൊടുത്തയക്കാം എന്ന്
💬 Comments
View all comments