0%

Chapter Title : ഹരികാണ്ഡം 1 [സീയാൻ രവി]

Author : Kambikathakal Read All Parts 1.6K
പതിവ് പുഞ്ചിരി കിട്ടി. ആദ്യത്തെ അവർ ക്ലാസില്ലായിരുന്നു. പാതിവർഷത്തിൽ നിന്നാണ് പഠിപ്പിക്കേണ്ടത്. രണ്ടാമത്തെ അവർ ക്ലാസ്സിലേക്ക് പോയി, സയൻസാണ് വിഷയം. ആറിലും ഏഴിലുമായി ഉച്ച വരെ നിർത്താതെ ക്ലാസുകൾ, ക്രിസ്മസ് പരീക്ഷക്കിനി ഒന്നര മാസം കൂടിയേ ഉള്ളു, ഒരുപാടു പഠിപ്പിച്ചു തീർക്കാനുണ്ട്. സ്റ്റാഫ്റൂമിലേക്ക് ചെന്നപ്പോൾ ഉച്ചഭക്ഷണം മേശയിൽ ഇരിക്കുന്നുണ്ട്. വനജ ഒരു കാപ്പിപ്പൊടി നിറത്തിലുള്ള സാരിയിൽ അവിടിരിക്കുന്നുണ്ട്. സോമൻസാറിൻ്റെ അവിടാണല്ലേ താമസം, ഞാൻ തലയാട്ടി. എല്ലാവരും ഊണിൻ്റെ തയ്യാറെടുപ്പിലാണ്. ഞാനും കൂടെ ഇരുന്നുണ്ടു. എല്ലാവരും കുഴപ്പമില്ലാത്തവരെന്നു തോന്നി, മാഷുമാരിൽ അബ്ദുള്ള മാഷൊരു കോഴിയെണെന്നു തോന്നുന്നു. വനജയെ നോക്കി ചോര കുടിക്കുന്നത് കണ്ടു.
അസ്വസ്ഥയായി അവൾ എല്ലാ രണ്ടു മിനിട്ടിലും സാരി വലിച്ചിടാൻ നോക്കുന്നു. ഞാൻ ഒന്ന് നോക്കി ചിരിച്ചു. ഊണ്കഴിഞ്ഞു എല്ലാവരും പുറത്തേക്കുനടന്നു. കഴുകാൻ പ്ലേറ്റ് എടുത്തപ്പോ വനജ പറഞ്ഞു അവിടെ വെച്ചേരെ മാഷെ, ഇപ്പൊ ആ നാണിത്തള്ള വന്നു കഴുകിവെച്ചോളും. മാസം ഒരു നൂറു രൂപ കൊടുത്തിരുന്ന്നാ മതി, ഞാൻ തലയാട്ടി പുറത്തേക്കു നടന്നു. കൈ കഴുകി മാറിയപ്പോ അബ്ദുള്ള മാഷ് ചോദിച്ചു, വരുന്നോ മാഷെ, ഒന്ന് നടന്നിട്ടു വരാം, ഞാൻ തലയാട്ടി കൂടെ നടന്നു. സ്കൂൾ ഗ്രൗണ്ടിന് പുറകിലുള്ള ചെറുവഴിയിലൂടെ നടന്നൊരു മൺറോഡിലേക്കെത്തി. അവിടൊരു മുറുക്കാൻ കട, അബ്ദുള്ള മാഷൊരു സിഗരെറ്റ് കത്തിച്ചു, വലിക്കുവോ മാഷെ, വല്ലപ്പോഴും എന്ന് പറഞ്ഞു ഞാനും ഒരു സിഗരെറ്റ് വാങ്ങി കത്തിച്ചു. മൂന്ന് ദിവസം കൂടിയാണ് വലിക്കുന്നത്, ആത്മാവിന് ഒരു സുഖം. കാശെടുത്തില്ലല്ലോ മാഷെ എന്ന് പറഞ്ഞപ്പോ, അബ്ദുള്ള പറ്റുബുക്കെടുത്തു നീട്ടി. ആഴ്ചയിലൊരിക്കൽ തീർത്താൽ മതി മാഷെ. ഞാൻ

💬 Comments

View all comments