Chapter Title : ഹരികാണ്ഡം 1 [സീയാൻ രവി]
എൻ്റെ വക ഒരു പുതിയ താളിലേക്കെഴുതി. കോയക്കുട്ടിയുടെ കടയിൽ അത്യാവശ്യ സാധനങ്ങളൊക്കെ ഉണ്ടായിരുന്നു. വിവിധ ഇനം മുട്ടായികൾ, ബീഡി, സിഗരെറ്റ്, മുറുക്കാൻ പിന്നെ സൈക്കിൾ പഞ്ചറൊട്ടിക്കലും. സിഗരെറ്റും വലിച്ചു തീർത്തു തിരിച്ചു നടന്നു. അബ്ദുള്ള മാഷൊരു രസികനാണ്, സ്കൂളിലുള്ള സകല വാർത്തകളും ചുരുക്കത്തിൽ പറഞ്ഞു.
ഇനി അവസാന പീരിയഡേ എനിക്ക് ക്ലാസ് ഉള്ളു. കുട്ടികൾ പുറത്തു ഓടിക്കളിക്കുന്നുണ്ട്. ഞാൻ സ്റ്റാഫ്‌റൂമിനകത്തേക്കു കയറി, കസേരയിലോട്ടിരുന്നു. വനജയുടെ മുഖം ചുളിഞ്ഞിരിക്കുന്നു. ഞാൻ ഒന്ന് നോക്കിയപ്പോൾ അവൾ മുഖം കോണിച്ചൊന്നു ഇളിച്ചു. കാര്യം മനസിലാവാത്ത കൊണ്ട് എന്താണെന്നു ചോദിച്ചു. വന്ന അന്നേ ആ കൊശവൻ്റെ കൂടെ കൂടി ബീഡിയും വലിച്ചു നടന്നു തുടങ്ങിയോ, ദേഷ്യത്തോടെയുള്ള ആ ചോദ്യം കേട്ടിട്ട് എനിക്ക് ചിരി വന്നു. ഇവളാരാ എൻ്റെ ഭാര്യയോ, ഞാൻ ഒന്ന് കൂടി ചിരിച്ചു. വനജയുടെ മുഖം ഒന്നുകൂടി ഇരുണ്ടു. വനജക്കു മാഷിനോടെന്നാ ഇത്ര ദേഷ്യം എന്ന് ഞാൻ പതിയെ ചോദിച്ചു, ഇനി സിഗരെറ്റ് വലിച്ചിട്ട് തൻ്റെ മുൻപിൽ വരില്ല എന്നും കൂട്ടിച്ചേർത്തു. അവളെഴുന്നേറ്റെൻ്റെ അടുത്തേക്ക് വന്നു, സിഗരെറ്റ് എനിക്ക് കൊഴപ്പമില്ല, പക്ഷെ ആ കൊശവൻ്റെ കമ്പനി വേണ്ട. ഞാൻ തലയാട്ടി, എന്താ പ്രശ്നം എന്നു പറഞ്ഞില്ലല്ലോ. അയാളെൻ്റെ പുറകെ നടക്കാൻ തുടങ്ങിയിട്ട് വർഷം മൂന്നായി. ജോയിൻ ചെയ്തത് തൊട്ടുള്ള ശല്യമാ. വല്ലാത്ത ഒരു നോട്ടവും, പിന്നെ സിനിമയ്ക്കു പോകാം, ടൗണിൽ പോകാം എന്നൊക്കെ ഒരു സംസാരവും. ഞാൻ ഒന്ന് ചിരിച്ചു, നിനക്ക് താൽപര്യമില്ലെങ്കിൽ തുറന്നു പറഞ്ഞാൽ പോരെ. ഇന്ന് തന്നെ പോയി സംസാരിക്കാൻ പറഞ്ഞു, അതിനുള്ള ധൈര്യമില്ല എന്ന് തോന്നുന്നു. എന്തായാലും
💬 Comments
View all comments