0%

Chapter Title : ഹരികാണ്ഡം 2 [സീയാൻ രവി]

Author : Kambikathakal Read All Parts 566
ഞാൻ പുറത്തിറങ്ങി ഒരു ബുക്കുമെടുത്തു വായിക്കാൻ തുടങ്ങി. ഹരീ എന്ന് വിളിച്ചു നിർമല ചേച്ചി കയറി വന്നു. നീ നാളെ എന്താ പരിപാടി, ഒന്നുമില്ലെങ്കിൽ എൻ്റെ കൂടെ ഒന്ന് ടൗണിൽ വരുമോ, കുറച്ചു തുണികൾ വാങ്ങണം, അടുത്താഴ്ച ഒരു കല്യാണത്തിന് പോകാനുണ്ട്. സാറിനെവിടെയോ പോകാനുണ്ടത്രേ. അത് പറഞ്ഞപ്പോൾ ചേച്ചിയുടെ സ്വരത്തിലെ നീരസം പ്രകടമായിരുന്നു. ഞാൻ സമ്മതം മൂളി. മക്കളൊക്കെ വരാറില്ലേ ചേച്ചീ എന്ന് ചോദിച്ചപ്പോ ഇനി ക്രിസ്മസ് വെക്കേഷനെ ഉണ്ടാകൂ എന്ന് പറഞ്ഞു. ചേച്ചി ഇറങ്ങി, ഞാൻ ബുക്കിലേക്ക് ചേക്കേറി, ഉറക്കം വന്നപ്പോൾ പോയിക്കിടന്നു. അലസതയുടെ ഞായറാഴ്ച, എഴുന്നേറ്റപ്പോ ഒൻപതു മണിയാകുന്നു. രാവിലെ ചായ വന്നില്ല, പ്രഭാതകൃത്യങ്ങൾ കഴിഞ്ഞു താഴേക്കിറങ്ങി ചെന്നു. ചേച്ചിയാണ് അടുക്കളയിൽ, കമല ഞായറാഴ്ച വരാറില്ല എന്ന് പറഞ്ഞു. നീ ഇരിക്ക്, ഞാൻ ഇപ്പൊ ദോശ തരാം, എഴുന്നേറ്റപ്പോ വൈകി, ചേച്ചി പറഞ്ഞത് കേട്ട് ഞാൻ അടുക്കളയിലെ സ്ലാബിലേക്കു കയറി ഇരുന്ന് ചേച്ചി ദോശ ഉണ്ടാക്കുന്നതും നോക്കി ഇരുന്നു. രണ്ടു ദോശയായതും ഒരു പ്ലേറ്റിലാക്കി ചമ്മന്തിയുമൊഴിച്ചു എനിക്ക് നീട്ടി. ഞാനാ ദോശ കഴിച്ചതും രണ്ടെണ്ണം കൂടി വന്നു. ഒരു മത്സരമായി കണ്ടു ദോശ ഞാൻ ഏഴെട്ടെണ്ണം കഴിച്ചു. എപ്പോഴാ ചേച്ചി പോകണ്ടേ, ഒരു പതിനൊന്നു മണിയാകുമ്പോ ഇറങ്ങാം. എനിക്ക് തുണിയെടുക്കാൻ കുറച്ചു സമയം വേണം, വൈകിട്ടാകുമ്പോഴേക്കും തിരിച്ചും പോരാം. ഞാൻ സമ്മതിച്ചു പ്ലേറ്റും വെച്ച് പുറത്തേക്കിറങ്ങി. പതിനോന്നു മണിയായപ്പോഴേക്കും ഒരുങ്ങി ഇറങ്ങിച്ചെന്നു, ചേച്ചി റെഡിയായി ഇരിക്കുന്നുണ്ട്. സ്കൂട്ടർ എടുത്തപ്പോ ചേച്ചി ചോദിച്ചു ബസിന് പോയാപ്പോരേടാ, എനിക്കീ സാധനത്തിൽ കയറുന്നതു പേടിയാ, ചേച്ചി ധൈര്യമായി വാ, ഞാൻ ഒരു എക്സ്സ്പേർട്ടാണ് എന്നും പറഞ്ഞു സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു. ചേച്ചി മനസ്സില്ലാമനസ്സോടെ കയറിയിരുന്നു. ഞാൻ പതിയെ ആണ് ഓടിച്ചത്. അര മണിക്കൂറെടുക്കണ്ടയിടത്തു മുക്കാൽ മണിക്കൂറെടുത്താണ് എത്തിയത്. ഒരു മുന്തിയ കടയിലേക്കാണ് ചേച്ചി പോകാൻ പറഞ്ഞത്. ചെന്നപാടെ സാരികൾ ഉള്ളയിടത്തേക്കാണ് പോയത്. കൊറേ സാരികൾ വലിച്ചിട്ടു നോക്കാൻ തുടങ്ങി. ഒന്നര മണിക്കൂറു കഴിഞ്ഞിട്ടും ഒന്നും ആയിട്ടില്ല. ചേച്ചി എഴുന്നേറ്റു എന്നേയും വലിച്ചു പുറത്തേക്കു നടന്നു. ഇവിടെ ഒന്നും നല്ലതില്ലെടാ കുട്ടാ,

💬 Comments

View all comments