0%

Chapter Title : ഹരികാണ്ഡം 2 [സീയാൻ രവി]

Author : Kambikathakal Read All Parts 1.1K
ചായ കുടിച്ചിട്ടിറങ്ങിയാ മതീന്ന് പറഞ്ഞു ഞാൻ ബലമായി ഇരുത്തിയതാ, അവളെന്നെ നോക്കി അമ്മ കാണാതെ ഒന്ന് ചിരിച്ചു. ചായയും കുടിച്ചു, അമ്മ കാണാതെ അവളെ ഒന്നുമ്മ വെച്ച് ഞാൻ ഇറങ്ങി. കോയക്കുട്ടിയുടെ കടയിൽ നിർത്തി ഒരു സിഗരറ്റ് വലിച്ചു, വിൽസ് മേടിച്ചു വെക്കാൻ പറയാൻ മറന്നില്ല. പോരുന്ന വഴി സ്കൂൾ കവലയിൽ നിർത്തി, മാത്യൂസ് കടയുടെ പുറത്തു നിന്ന് ഒരാളോട് സംസാരിക്കുന്നു. ഞാൻ രാവിലെ വാങ്ങിച്ച സാരിയുമെടുത്തു ആലീസിൻ്റെ അടുത്തേക്ക് കയറി വീട്ടിലേക്കു വിളിച്ചു. ഇറങ്ങി വന്നപ്പോഴേക്കും മാത്യൂസ് കടയിലേക്ക് കയറിയിരുന്നു. ഇഷ്ടപ്പെടുവോന്നു അറിയില്ല, നിനക്ക് വാങ്ങിച്ചതാ എന്നും പറഞ്ഞു സാരി ആലീസിനു നീട്ടി.
അവൾ പൊതി വാങ്ങി ഒന്ന് തുറന്നു നോക്കി, ഓറഞ്ച് നിറത്തിലുള്ള ഒരു സാരിയായിരുന്നു. അവളുടെ മുഖം തെളിഞ്ഞതിൽ ഇഷ്ടപ്പെട്ടെന്നു ഊഹിച്ചു. ആരോ വരുന്നത് കണ്ടു പൊതി അവൾ താഴേക്ക് വെച്ച്, തിങ്കളാഴ്ച ഉടുത്ത് വരണമെന്ന് പതിയെ പറഞ്ഞു ഞാൻ ഇറങ്ങി. മാത്യൂസിനോടൊന്നു കുശലം പറഞ്ഞു, അയ്യപ്പൻ്റെ കടയിൽ കയറി ഒരു ചായ കുടിച്ചു. ഇറങ്ങി ആലീസിനെ ഒന്ന് തിരിഞ്ഞു നോക്കി ചിരിച്ചു കാണിച്ചു വീട്ടിലേക്കു പോന്നു. വയറു നിറഞ്ഞിരുന്നു കൊണ്ട് അത്താഴം വേണ്ടെന്നു ചേച്ചിയോട് പറഞ്ഞു ഞാൻ റൂമിലേക്ക് പോന്നു. ഒന്ന് കുളിച്ചു, സന്ധ്യയായിരിക്കുന്നു, കമല പോയെന്നു തോന്നുന്നു. ഞാൻ പുറത്തിറങ്ങി ഒരു ബുക്കുമെടുത്തു വായിക്കാൻ തുടങ്ങി. ഹരീ എന്ന് വിളിച്ചു നിർമല ചേച്ചി കയറി വന്നു. നീ നാളെ എന്താ പരിപാടി, ഒന്നുമില്ലെങ്കിൽ എൻ്റെ കൂടെ ഒന്ന് ടൗണിൽ വരുമോ, കുറച്ചു തുണികൾ വാങ്ങണം, അടുത്താഴ്ച ഒരു കല്യാണത്തിന് പോകാനുണ്ട്.

💬 Comments

View all comments