0%

Chapter Title : ഹരികാണ്ഡം 3 [സീയാൻ രവി]

Author : Kambikathakal Read All Parts 950
സ്കൂട്ടറിനടുത്തേക്ക് നടന്നു. സ്കൂട്ടറിന് മുകളിരുന്നാരോ പേപ്പർ വായിക്കുന്നു. ഒരു പെൺകുട്ടിയാണ്, സൽവാർ ടോപ് ആണ് വേഷം. നെയിൽ പോളിഷിട്ട കാൽവിരലുകൾക്ക് നല്ല നീളം, രോമമില്ലാത്ത കണങ്കാലുകളിൽ കനം കുറഞ്ഞ ഒരു സ്വർണ്ണ പാദസരം ആ കാലുകൾക്കു മാറ്റു കൂട്ടി. ഇതാരാണാവോ, ഒന്ന് മുരടനക്കി. പേപ്പർ താഴ്ത്തി ആ കുട്ടിയെന്നെ ചോദ്യ ഭാവത്തിൽ ഒന്ന് നോക്കി. സ്കൂട്ടർ എടുക്കണമായിരുന്നു, ഒന്ന് ചമ്മി ചിരിച്ചവൾ ചാടിയിറങ്ങി. ഞാൻ ഹരി, ഇവിടെ മോളിലാണ് താമസം, സ്കൂളിൽ മാഷാണ്. ആരാ, ഞാൻ ചോദിച്ചു നിർത്തി. വരിയൊത്ത പല്ലുകൾ കാട്ടി ചിരിച്ചുകാണിച്ചിട്ടവൾ പറഞ്ഞു, എൻ്റെ അമ്മായിയാണ് ഇവിടെ താമസിക്കുന്നെ, പേര് അഞ്ജന. എന്ത് ചെയ്യുന്നു, MA കഴിഞ്ഞു, ജോലിക്കു നോക്കുന്നുണ്ട്, അവൾ പറഞ്ഞു നിർത്തിയിട്ടു അകത്തേക്ക് കയറിപ്പോയി. അപ്പോൾ ഈ കുട്ടിക്കാണ് കല്യാണം എന്ന് ചേച്ചി അന്ന് പറഞ്ഞത്. ഐശ്വര്യമുള്ള പെൺകുട്ടി, ആരായാലും ഭാഗ്യവാനാണ് അവളെ കിട്ടുക എന്നോർത്ത് ഞാൻ സ്കൂട്ടർ എടുത്തു. സ്കൂളിൽ എത്തിയപ്പോഴാ അറിഞ്ഞേ, ഇന്നെന്തോ സ്റ്റാഫ് യൂണിയൻ പണിമുടക്കാണ്. വന്നവരൊക്കെ തിരിച്ചു പോകാൻ തുടങ്ങുന്നു. കുട്ടികളൊക്കെ ആരവത്തോടെ വീടുകളിലേക്കു മടങ്ങുന്നു. വനജ അവിടിരുന്ന് കുട്ടികളുടെ എന്തോ ഇമ്പോസിഷൻ നോക്കുന്നുണ്ട് നീ പോകുന്നില്ലെടീ, ഞാൻ ചോദിച്ചു. ഇതൊന്ന് നോക്കിത്തീർത്തിട്ടു പോകാമെന്നു വിചാരിച്ചു. എടീ ഒരു സിനിമയ്ക്കു പോയാലോ, ജയറാമിൻ്റെ സമ്മർ ഇൻ ബേത്ലഹേം കൊള്ളാമെന്നു കേട്ടു. അവൾ സംശയത്തിൽ എന്നെ ഒന്നു നോക്കി, അത് ശെരിയാവില്ലെടാ, നമ്മൾ ഒരുമിച്ചു പോയാൽ. ഞാൻ വഴി പറഞ്ഞു, ഒന്നിച്ചു പോകണ്ട, നീ ബസിൽ പോരെ, ടൌൺ തുടങ്ങുന്ന സ്റ്റോപ്പിൽ ഇറങ്ങിയാൽ മതി. ഞാൻ അവിടുന്ന്

💬 Comments

View all comments