Chapter Title : ഹരികാണ്ഡം 3 [സീയാൻ രവി]
പക്ഷെ അല്പം സ്ലോ ആണെന്നെ ഉള്ളൂ. അവൾ ഒന്ന് ചിരിച്ചു.
സ്ലോ എന്ന് വെച്ചാൽ, ഞാൻ ആകാംക്ഷയോടെ ചോദിച്ചു. ഒരു കാലിനല്പം സ്വാധീനക്കുറവുണ്ടെടാ. ചെറുപ്പത്തിൽ പോളിയോ വന്നതാ. നടക്കാൻ ബുദ്ധിമുട്ടുണ്ട്, പിന്നെ പോയിവരാൻ സ്കൂട്ടർ ഉള്ളത് കൊണ്ട് കുഴപ്പമില്ല.
എല്ലാവരും നിർബന്ധിച്ചു, ഞാൻ കലി കേറി ഇരുന്നത് കൊണ്ടങ്ങു കേറി സമ്മതിക്കുവേം ചെയ്തു. കല്യാണം ഉറപ്പിച്ചു കഴിഞ്ഞപ്പോഴാണ് എനിക്ക് വെളിവ് വന്നത്, പക്ഷെ അപ്പോഴേക്കും ഒന്നും ചെയ്യാൻ പറ്റില്ലായിരുന്നു. ജാതകത്തിൽ എന്തോ പ്രശ്നം ഉള്ളത് കൊണ്ട്, നിശ്ചയം കഴിഞ്ഞ് 8 മാസം കഴിഞ്ഞാണ് കല്യാണമുഹൂർത്തം കുറിച്ചത്.
പിന്നെ എൻ്റെ ലക്ഷ്യം ഒരു ജോലി മേടിക്കാൻ ആയി, കല്യാണത്തിന് മുമ്പേ അതാക്കണം എന്നൊരു വാശി. അപ്പോഴാണ് ഇവിടെ സ്കൂളിൽ ഒരു ഒഴിവുണ്ടെന്ന് വസുമതി ടീച്ചർ അമ്മയോട് പറഞ്ഞത്. ആ, നീ കണ്ടിട്ടില്ലലോ ടീച്ചറെ, ഇപ്പൊ ലീവിലാ, അമേരിക്കക്കു പോയിരിക്കുവാ മക്കടെ അടുത്ത്. അടുത്ത മാസം ജോയിൻ ചെയ്യുമെന്ന പറഞ്ഞേ.
അപ്ലിക്കേഷൻ ഒക്കെ കൊടുത്തപ്പോഴാ അറിഞ്ഞേ ലക്ഷങ്ങൾ കൊടുത്താലേ ജോലി കിട്ടൂ എന്ന്, പിന്നെ എന്ന ചെയ്യും എന്നാലോചിച്ചിരുന്നപ്പോ വസുമതി ടീറ് തന്നെയാ പറഞ്ഞേ കൈമൾ സാറിനെ ഒന്ന് പോയിക്കാണാൻ. നമ്മുടെ സമാജം പ്രസിഡന്റ്, നീ അറിയില്ലേ. ഞാൻ തലയാട്ടിക്കൊണ്ടു പറഞ്ഞു, ആ കണ്ടിട്ടുണ്ട്, സ്കൂളിൽ വന്നിരുന്നല്ലോ ഇന്നലെ, ആരോ കാണിച്ചു തന്നാരുന്നു.
ഞാനും അമ്മയും കൂടിയാണ് കൈമൾ സാറിനെ കാണാൻ പോയത്. അദ്ദേഹം അന്ന് സ്റ്റേറ്റ് ബാങ്കിൻ്റെ ഓഫീസറായിരുന്നു. ബാങ്കിൽ പോയി ആണ് കണ്ടത്. ചെന്ന് എൻ്റെ സർട്ടിഫിക്കറ്റുകൾ ഒക്കെ കാണിച്ചുകൊടുത്തു. സാറിൻ്റെ ക്യാബിനിൽ ഇരുന്ന് ഞങ്ങൾ സംസാരിച്ചു,
💬 Comments
View all comments