0%

Chapter Title : ഹരികാണ്ഡം 4 [സീയാൻ രവി]

Author : Kambikathakal Read All Parts 969
തനിച്ചുകിട്ടില്ല എന്നുറപ്പായി. മാഷ് ആള് കള്ളനാ കേട്ടോ, ഇന്നലെ തീയേറ്ററിൽ എന്തിനാ കൈ പിടിച്ചത്, ഞാൻ ഉറക്കെ ചിരിച്ചിട്ട് ചോദിച്ചു, ഞാൻ അല്ലല്ലോ, നീയല്ലേ ആദ്യം പിടിച്ചത്. അവളൊന്നു പുഞ്ചിരിച്ചു, എന്നിട്ട് പറഞ്ഞു, എനിക്കിഷ്ടമാ മാഷിനെ, എനിക്കൊരുത്തൻ ഉണ്ടായിപ്പോയി പ്രേമിക്കാൻ. അല്ലേ ഞാൻ കേറി പ്രേമിച്ചേനെ. ഞാൻ അമ്പരന്ന് അവളെ നോക്കി. അതാരാടീ നിൻ്റെ കാമുകൻ, ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. ഒന്ന് നാണിച്ചിട്ട് അവൾ പറഞ്ഞു, ഉണ്ട്, വീട്ടിൽ ഒക്കെ അറിയാം, എൻ്റെ പഠിത്തം കഴിഞ്ഞാൽ കല്യാണം ഉണ്ടാകും. ഇവിടെ തന്നെ ഉള്ളതാ, പേര് സനീഷ്. ടൗണിൽ ഒരു തയ്യൽക്കട ഉണ്ട്. മാഷിൻ്റെ അത്ര സുന്ദരനൊന്നും അല്ല, പക്ഷേ സ്നേഹമുള്ളവനാ. അവൾ ചിരിച്ചു. ഞാൻ അവളുടെ നേരെ തിരിഞ്ഞ് ചോദിച്ചു, അപ്പൊ അവൻ ഇല്ലായിരുന്നെ നീ എന്നെ പ്രേമിക്കുവായിരുന്നോ. അവൾ ഒന്ന് മുഖം കോണിച്ചിട്ടു പറഞ്ഞു, അയ്യടാ, പൂതി കൊള്ളാം. പിന്നെ ഒന്ന് ചിരിച്ചു, ഇഷ്ടമല്ലായിരുന്നേ കൈ പിടിക്കാൻ സമ്മതിക്കുവായിരുന്നോ മാഷെ.. ഞാൻ വെറുതേ ചിരിച്ചു. അവളുടെ അടുത്തേക്കല്പം നീങ്ങിയിരുന്നിട്ട് ആ മെലിഞ്ഞ കൈപ്പത്തിയുടെ പുറത്തൊന്ന് തൊട്ടു. അല്പം നീണ്ട വെളുത്ത നഖങ്ങൾ അവളുടെ കൈകൾക്ക് അഴകായി തോന്നി. ഒന്ന് തെരുപ്പിടിച്ചു. അവളൊന്നു പിടഞ്ഞെന്നു തോന്നി, അവളുടെ വിരലുകൾ എൻ്റെ വിരലുകളെ ചുറ്റി അമർത്തി, ഞാൻ കൈ വലിച്ചവളെ അടുത്തേക്കൊന്ന് അടുപ്പിച്ചു. അവളുടെ ശ്വാസോച്ഛാസം ദ്രുതഗതിയിലായതു പോലെ, വേണ്ട മാഷെ, അവൾ പതിയെ പറഞ്ഞെങ്കിലും എതിർത്തില്ല.
അവളുടെ ചുണ്ടുകൾ വിറക്കുന്നു. ചെറിയ കറുപ്പ് നിറമാർന്ന മേൽച്ചുണ്ടിൽ വിയർപ്പ് പൊടിയുന്നുണ്ട്. ഞാൻ അവളുടെ കവിളിൽ ഒന്ന് തൊട്ടു, ഒന്ന്

💬 Comments

View all comments