Chapter Title : ഹരികാണ്ഡം 4 [സീയാൻ രവി]
ഞാൻ കൊണ്ടുവിടുമൊന്നും ഇല്ല, എനിക്ക് വേറെ പണിയുണ്ട്, ഞാൻ ഒന്ന് കളിപ്പിക്കാൻ നോക്കി. എന്നാ ഞാൻ ഇവിടെ കിടക്കും, രാവിലെ പൊക്കോളാം എന്നവൾ എടുത്ത പടി മറുപടി പറഞ്ഞു. എന്നാ അത് മതി എന്നും പറഞ്ഞ് ഞാൻ ഫുഡ് കഴിക്കാൻ ഇരുന്നു.
പ്ലേറ്റെടുത്ത് അവളെനിക്ക് വിളമ്പിത്തന്നു, എൻ്റെ അടുത്തിരുന്നു ഞാൻ ഉണ്ണുന്നതും നോക്കി ഇരുന്നു. ഇടക്കൊരു ഉരുള ഞാൻ അവൾക്ക് നീട്ടി, കൊതി കിട്ടണ്ടല്ലോ എനിക്ക് ഞാൻ ചിരിച്ചും കൊണ്ട് പറഞ്ഞു. ഞാൻ ഉണ്ടതാ മാഷെ,എന്നാലും മാഷ് തന്നതല്ലേ വാങ്ങിച്ചേക്കാം എന്ന് പറഞ്ഞവൾ വാ തുറന്ന് എൻ്റെ കൈയിലിരുന്ന ഉരുള വാങ്ങിച്ചു.
ഊണ് കഴിഞ്ഞ് അവൾ പത്രങ്ങളൊക്കെ എടുത്ത് വെച്ചു. പ്ലേറ്റ് ബാത്‌റൂമിൽ കയറി കഴുകി വെച്ച് പുറത്തേക്കു വന്നു. ഞാൻ അകത്തു കയറി കൈ കഴുകി വന്നപ്പോൾ അവളെവിടെ ഇരുന്ന ബുക്കുകൾ തിരയുന്നു. സ്കൂൾ ലൈബ്രറിയിൽ നിന്നൊരു ചുമട് ഞാൻ വീട്ടിലെത്തിച്ചിരുന്നു. ഓരോന്നായി വായിച്ചു തീർക്കും, കൊണ്ടുപോയി കൊടുക്കും.
ഞാൻ അവളുടെ അടുത്തിരുന്ന് കൊണ്ട് ചോദിച്ചു, വായിക്കാറുണ്ടോ നീ. അവളൊന്നു ചിരിച്ചു, പഠിക്കാൻ ഉള്ള പുസ്‌തകം തന്നെ വായിക്കാൻ പറ്റുന്നില്ല, പിന്നെ അല്ലെ ഇതൊക്കെ, അഞ്ജന ചേച്ചി ചോദിച്ചായിരുന്നു കൊറച്ചു ബുക്കൊക്കെ എവിടെ കിട്ടുമെന്ന്, ഞാൻ പറഞ്ഞേക്കാം മാഷിനെ കാണാൻ.
അതിനവൾ നാളെ പോകില്ലേ, കല്യാണമൊക്കെ കഴിഞ്ഞു വന്നാൽ, ഞാൻ ചോദിച്ചു. ഇല്ല, ചേച്ചി ഇവിടെ കൊറച്ചു ദിവസം കാണും, ചേച്ചിയുടെ കല്യാണം ഉറപ്പിച്ചതല്ലേ അപ്പൊ അമ്മായിയുടെ കൂടെ ഇനി നില്ക്കാൻ പറ്റില്ലല്ലോ എന്ന് പറയുന്ന കേട്ടു. അവൾ പറഞ്ഞു. എന്തായാലും നിർമലച്ചേച്ചിയെ കൊറച്ചു ദിവസം
💬 Comments
View all comments