0%

Chapter Title : ഹരികാണ്ഡം 4 [സീയാൻ രവി]

Author : Kambikathakal Read All Parts 967
നല്ല തിരക്ക്. വീട്ടിലേക്കു വിളിച്ചിട്ട് ഒരു ചിരിയും വാങ്ങി വീട്ടിലേക്കു പോന്നു. വീട്ടിൽ ആരുമില്ല, ഗേറ്റ് തുറന്ന് അകത്ത് കയറി സ്കൂട്ടർ ഒതുക്കി മുകളിലേക്ക് നടന്നു. ഒന്ന് കുളിച്ചു. ചായ കിട്ടില്ലെന്നോർത്തപ്പോ ഡ്രസ്സ് മാറ്റി അയ്യപ്പൻ്റെ കടയിൽ പോയി. ചായയും കുടിച്ച് നാട്ടുകാരോട് കുശലവും പറഞ്ഞ് അവിടെ ഇരുന്നു കൊറേ നേരം. ഇരുട്ടിത്തുടങ്ങിയപ്പോൾ എഴുന്നേറ്റ് വീട്ടിലേക്ക് നടന്നു. കൊറേ നേരം ബുക്കും വായിച്ചിരുന്നു. ആരുമില്ലാത്ത കാരണം നന്നായി പോക വലിച്ചു. മൂന്നാമത്തെ പോക തീരുന്നതിനു മുമ്പ് ആരോ കയറി വരുന്ന പോലെ തോന്നി. ഒന്നാഞ്ഞു വലിച്ച് കുത്തിക്കെടുതി വാതിൽക്കലേക്കു നീങ്ങി നിന്നു. നോക്കിയപ്പോൾ ധന്യയാണ്, എനിക്കുള്ള ഭക്ഷണവുമായി വന്നതാണ് അവൾ. സ്റ്റെപ് കയറി വന്നിട്ട് ഭക്ഷണപ്പൊതി ടീപ്പോയിൽ വെച്ച് അവൾ സോഫയിലേക്കിരുന്നു. മാഷ് നല്ല വലിയാണല്ലേ, എന്തൊരു മണമാണ് ഇവിടെയൊക്കെ, എനിക്കീ മണമടിക്കുന്നതെ കലിയാ. അച്ഛൻ്റെ വലി കാരണം ഒരു വെറുപ്പായിപ്പോയി ഈ മണത്തോട്. അവൾ മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു. ഞാൻ മിണ്ടാതെ അകത്തു കയറി കൈയും വായും കഴുകി തിരിച്ചു വന്നു. നീ എങ്ങിനാ വന്നേ, ഞാൻ ചോദിച്ചു. നടന്നാ വന്നേ, ഇരുട്ടിത്തുടങ്ങിയത് കൊണ്ട് പേടിയായിരുന്നു. എങ്ങും നോക്കാതെ നടന്നും ഓടിയുമാ വന്നത്. അവളൊന്നു ചിരിച്ചു. നിനക്കെന്നാ പേടിയാണോ, ഞാൻ ഒന്ന് കളിയാക്കി. രാത്രി പാമ്പും തവളയുമൊക്കെ കാണില്ലേ, എനിക്ക് പേടിയാ, അവളുടെ മുഖത്തൊരു ദൈന്യ ഭാവം. അപ്പൊ നീ എങ്ങിനെ തിരിച്ചു പോകും, ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു. അത് മാഷ് കൊണ്ട് വിടണം. ഞാൻ ഒറ്റയ്ക്ക് പോകില്ല. അവൾക്കു ശെരിക്കും പേടിയുണ്ടെന്നു തോന്നി.

💬 Comments

View all comments