0%

Chapter Title : ഹരികാണ്ഡം 4 [സീയാൻ രവി]

Author : Kambikathakal Read All Parts 541
അച്ഛനും അമ്മയും പോയോ എന്ന് ചോദിച്ചപ്പോൾ അവൾ പതിയെ മറുപടി തന്നു. അവർ അവിടുന്നേ പോയി. ഇവളിവിടെ കുറച്ചു ദിവസം കാണും ഹരീ, ചേച്ചിയാണ് കൂട്ടിച്ചേർത്തത്. ഞാൻ ഊണും കഴിഞ്ഞ് പുറത്തേക്കിറങ്ങി. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത് കൊണ്ട് പതിവ് പുകയുമെടുത്ത് കിടന്നുറങ്ങി. രാവിലെ തന്നെ മഴ പെയ്യുന്നു, മൂടിപ്പുതച്ചു കിടന്ന് പിന്നെയും ഉറങ്ങി. എഴുന്നേറ്റപ്പോൾ പത്തര, ഞായറാഴ്ച അല്ലെ, കുഴപ്പമില്ലല്ലോ. എഴുന്നേറ്റ് പല്ലു തേച്ച് കുളിച്ചിട്ടാണ് താഴേക്ക് ചെന്നത്. അടുക്കള വഴിയാണ് കേറിയത്, സ്ലാബിൻ്റെ മുകളിൽ അഞ്ജന ഇരിക്കുന്നുണ്ട്, എന്തോ കൊറിച്ചു കൊണ്ടിരിക്കുവാണ്. ഞാൻ ഒന്ന് മുരടനക്കി, അവൾ ഞെട്ടി എഴുന്നേറ്റിട്ട് അമ്മായീ എന്നും വിളിച്ച് അകത്തേക്കോടി. ചേച്ചി ചിരിച്ചോണ്ട് അടുക്കളയിലേക്ക് വന്നു, പുറകെ അവളുമുണ്ട്, ഞാൻ ഒന്ന് ചിരിച്ചു. നീ എന്തിനാടാ എൻ്റെ കൊച്ചിനെ പേടിപ്പിച്ചേ, ചേച്ചി തമാശയായിട്ട് ചോദിച്ചു. ആഹാ, അഞ്ജനയല്ലല്ലോ, ഞാനല്ലേ പേടിച്ചത്, ഞാനൊരു കൗണ്ടറടിച്ചു, അവളൊന്നു ചിരിച്ചു കാട്ടി, ആഹാ എന്ത് സുന്ദരിയാണവൾ. ചേച്ചി എനിക്ക് ചായ തന്നു, പിന്നെ ഇടിയപ്പവും വെജിറ്റബിൾ സ്റ്റൂവും, ഇരുന്നായിരുപ്പിൽ ഏഴെട്ടെണ്ണം കഴിച്ചു. ചേച്ചി ഇനിയും വിളമ്പാനുള്ള പ്ലാനിലാണ്, ഞാൻ വയറും തിരുമ്മി എഴുന്നേറ്റ് കൈ കഴുകി. എടാ, നീ ഫ്രീ ആണെങ്കിൽ ഇവളെ ഒരു കൂട്ടുകാരിയുടെ വീട്ടിൽ ഒന്ന് കൊണ്ടുപോകുമോ, ചേച്ചി ശുപാർശയുമായി വന്നു. ഇവിടുന്നൊരു പത്തു കിലോമീറ്ററെ ഉണ്ടാകൂ. പോയി കുറച്ചു സമയം കഴിഞ്ഞിട്ട് തിരിച്ചു പോരെ. ചേച്ചി പ്ലാൻ വിശദമാക്കി. എനിക്ക് പ്രത്യേകിച്ച് പണി ഒന്നും ഇല്ലാത്തതിനാൽ മറുത്ത് പറഞ്ഞില്ല. പെട്രോൾ കാശ് തരുവാണേ കൊണ്ടുപോകാം, ഒഴുക്കൻ മട്ടിൽ ഞാൻ പറഞ്ഞു.
നിനക്ക് കാശല്ല, നല്ല അടിയാ കിട്ടുക, മര്യാദക്ക് കൊണ്ടുപൊക്കോണം, ചേച്ചി ദേഷ്യപ്പെടുന്നു. പോയേക്കാമെ എന്ന് താഴ്മയോടെ പറഞ്ഞ് ഞാൻ പുറത്തേക്കിറങ്ങി. എപ്പോഴാ പോകണ്ടേ, ഞാൻ ചോദിച്ചു. 12 മണിക്കിറങ്ങിയേക്കാം, ഉച്ചത്തെ ഊണ് അവിടുന്നാ, പറഞ്ഞത് അഞ്ജനയാണ്.

💬 Comments

View all comments