Chapter Title : ഹരികാണ്ഡം 4 [സീയാൻ രവി]
ബ്രേക്ക്ഫാസ്റ്റ് എടുത്തു വെച്ചത് കഴിക്കാൻ നിന്നില്ല, ഞാൻ സമയം കളയാതെ അവരുടെ ഒപ്പം പുറത്തേക്കിറങ്ങി. ചേച്ചി അവളെ താങ്ങിപ്പിടിച്ച് ഓട്ടോയിൽ കയറ്റി. ഞാനും കയറി, അഞ്ജനയെ നടുക്കാണിരുത്തിയത്. ഒരു വാടിയ ചേമ്പിൻ തണ്ട് പോലെ അവൾ ചേച്ചിയുടെ തോളിൽ തളര്ന്നു കിടന്നു.
അടുത്തുള്ള പ്രൈവറ്റ് ആശുപത്രിയിലേക്കാണ് പോയത്, അവിടെ ആകെത്തിരക്ക്. എമര്ജൻസിയിൽ കയറി കാണിക്കാൻ ചീട്ടെടുത്തു, ഡോക്ടറെ കാണാൻ പത്തു മിനിറ്റോളം എടുത്തു. ഡോക്ടറെ കാണാൻ ചേച്ചിയും അഞ്ജനയുമാണ് കയറിപ്പോയത്. ഞാൻ പുറത്തു വെയിറ്റ് ചെയ്തു.
ചേച്ചി പുറത്തു വന്ന് പറഞ്ഞു, ഹരീ അഡ്മിറ്റ് ആക്കണമെന്നാ പറയുന്നേ, ക്ഷീണമുണ്ടത്രെ. രണ്ടു ഡ്രിപ്പിട്ടിട്ട് വീട്ടിൽ പോക്കോളാൻ പറഞ്ഞു. വൈകിട്ടത്തേക്കാകുമ്പോഴേക്കും പനി കുറയുമെന്നും അപ്പൊ ഡിസ്ചാർജ് ആക്കാമെന്നും പറഞ്ഞു. ഇനി എപ്പോ എന്താ ചെയ്ക, ചേച്ചിക്ക് പരിഭ്രാന്തിയായി എന്ന് തോന്നുന്നു.
അഡ്മിറ്റ് ചെയ്യട്ടെ അതിനെന്താ, ഞാൻ കാര്യങ്ങൾ ഒന്ന് ലഘൂകരിച്ചു. പിന്നെ ഫോർമാലിറ്റീസ് എല്ലാം കമ്പ്ലീറ്റ് ആക്കി, റൂം തന്നെ ബുക്ക് ചെയ്തു. അല്പം കഴിഞ്ഞ് ഞങൾ ആ റൂമിലേക്ക് പോയി, നേഴ്സ് വന്നു അവൾക്ക് ഒരു ഡ്രിപ്പിട്ടു, പിന്നെ ഒരു ഇഞ്ചക്ഷനും. ഹരീ നീ പൊക്കോ ഇനി, ഇവിടെ കാര്യങ്ങളൊക്കെ ഒരുവിധം സെറ്റ് ആയല്ലോ, വൈകിട്ട് സാറിനോട് വരാൻ പറ, ഡിസ്ചാർജ് ആകുമ്പോഴേക്കും.
ഞാൻ പോകുന്നില്ലെന്ന് തീരുമാനിച്ചു. ഇന്നിനി പോകാൻ വയ്യ, വൈകിട്ട് നമുക്കൊരുമിച്ച് തിരിച്ചു പോകാം. ചേച്ചി സമ്മതിച്ചു. എന്നാ നീ പോയി വല്ലതും കഴിക്ക്, എനിക്കൊരു ചായയും വാങ്ങി വാ, രാവിലെ നീ ഒന്നും കഴിച്ചിട്ടില്ലല്ലോ. അഞ്ജന എന്നെ ഒന്ന് കൃതാര്ഥതയോടെ നോക്കി, ഞാൻ ഒന്ന്
💬 Comments
View all comments