0%

Chapter Title : ഹരികാണ്ഡം 4 [സീയാൻ രവി]

Author : Kambikathakal Read All Parts 991
ചിരിച്ചിട്ട് പറഞ്ഞു, അതാണോ വെല്യ കാര്യം, സമയത്തിനു ആശുപത്രിയിൽ വരണ്ടായിരുന്നോ. എന്തായാലും കഴിച്ചിട്ടു വരാമെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി. കഴിച്ചു വന്നു, ന്യൂസ്‌പേപ്പർ വാങ്ങിയത് എടുത്തു വായിച്ചു തുടങ്ങി, ചേച്ചിക്ക് ചായ കൊണ്ടു വന്നത് കുടിക്കുന്നു. അഞ്ജന മയങ്ങിക്കിടക്കുകയാണെന്നു തോന്നി. എന്തായാലും ഉച്ച കഴിഞ്ഞപ്പോഴേക്കും പനി വിട്ടു, ഡോക്ടർ വന്നപ്പോൾ ഇനി വീട്ടിൽ പോകാമെന്ന് പറഞ്ഞു. മൂന്നു മണിയായപ്പോഴേക്കും ഞങ്ങൾ ആശുപത്രിക്ക് പുറത്തിറങ്ങി. പുറത്തിറങ്ങി ഒരു ഓട്ടോ പിടിച്ചു, അഞ്ജനക്കൊരു എനർജി വന്നിരിക്കുന്നു. ചേച്ചിയാണാദ്യം കയറിയത്, അവൾ കയറാൻ നോക്കിയപ്പോൾ അല്പം വേച്ച് പോയി. അവളെ ഒരു കൈ കൊണ്ട് താങ്ങി ഓട്ടോയിലേക്ക് കയറ്റി, ഞാൻ അടുത്തിരുന്നു. തിരിച്ച് എത്തിയപ്പോഴേക്കും നാലരയാകാറായി, അപ്പോഴാണ് ആലീസിനെ കാണണമല്ലോ എന്നോർമിച്ചത്. ഞാൻ സ്കൂൾ പടിക്കൽ ഇറങ്ങിയിട്ട് അവരെ വീട്ടിലേക്ക് വിട്ടു. പുറത്തു ശാരദ ടീച്ചറും വനജയും ബസ് കാത്തു നിൽക്കുന്നുണ്ട്. എന്താ ഹരീ ഇന്ന് കണ്ടില്ലല്ലോ, ഒന്നാശുപത്രീ പോയതാ ടീച്ചറെ, ഒരു ചെറിയ പനി, ഞാൻ പനി ആർക്കാണെന്ന് പറഞ്ഞില്ല. അപ്പോഴേക്കും ബസ് വന്നു, അവർ കയറിപ്പോയി, ഞാൻ വെറുതെ കൈ വീശിക്കാണിച്ചു. ആലീസിന്റെ കടയിലേക്ക് കയറിച്ചെന്ന് വീട്ടിലേക്ക് വിളിച്ചു. കടയിൽ നല്ല തിരക്കായിരുന്നു. ഞാൻ പൈസ കൊടുത്തതിന്റെ ബാക്കി വാങ്ങി. ആലീസ് എന്റെ കൈയിലിരുന്ന നോട്ടിലേക്ക് കണ്ണ് കാണിച്ചു, അകത്തെന്തോ ഉണ്ടെന്നായിരിക്കണം പറഞ്ഞത്. നോക്കിയപ്പോൾ ഒരു വെള്ള പേപ്പർ കഷ്ണം, വിടർത്താൻ പോയില്ല അങ്ങിനെ തന്നെ പോക്കറ്റിലേക്കിട്ടു. ആലീസിനെ ചിരിച്ചുകാണിച്ച്‌ പുറത്തേക്കിറങ്ങി. അല്പ ദൂരം നടന്നിട്ടാണ് ആ കടലാസ്സ് വിടർത്തിയത്. 7 മണിക്ക് തൊഴുത്തിലെ ചാർപ്പിൽ വരണം. ഞാൻ കാത്തിരിക്കും

💬 Comments

View all comments