Chapter Title : ഹരികാണ്ഡം 5 [സീയാൻ രവി]
പെരുമാറുന്നില്ല എന്നോർത്തു. എന്തായാലൂം വിളിച്ചതല്ലേ, പോയേക്കാം എന്ന് തീരുമാനിച്ചു, വീട്ടിൽ ചെല്ലുമ്പോൾ അഞ്ജനയും ചേച്ചിയും പുറത്തു തന്നെ നിൽക്കുന്നുണ്ട്. സ്കൂട്ടർ സ്റ്റാൻഡിൽ കയറ്റിയതും അഞ്ജന ചോദിച്ചു, ഞാൻ കാത്തിരിക്കുവായിരുന്നു ഹരിയേട്ടാ, നാളെ എന്നെ ഒന്ന് ടൗണിൽ കൊണ്ട് പോകുമോ, കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട്. ഞാൻ ഒന്ന് മുഖം വീർപ്പിച്ചു, എന്ത് മേടിക്കാൻ, നാളെതന്നെ പോണോ, താൽപ്പര്യമില്ലാത്ത പോലെ ഞാൻ ചോദിച്ചു.
എന്താ ഡിമാൻഡ് ഓരോരുത്തർക്ക് എന്നും പറഞ്ഞ് മുഖം വീർപ്പിച്ചു കൊണ്ട് അവൾ അകത്തേക്ക് പോയി. ചേച്ചി അടുത്തു വന്നിട്ട് പറഞ്ഞു, ഒന്ന് കൊണ്ട് പോടാ അവളെ, നീ കൊണ്ടുപോകുമെന്നും പറഞ്ഞാ രാവിലെ മുതൽ ഇരിക്കുന്നത്. ഞാൻ കൊണ്ടുപോകാലം ചേച്ചീ, വെറുതെ പറഞ്ഞതല്ലേ, അവൾ കെറുവിക്കുന്നതു കാണാൻ. ഞാൻ ചിരിച്ചു.
ചേച്ചി ചായ തന്നു, കമലയെ കണ്ടില്ലല്ലോ, എവിടെ ഇന്ന്, അവൾക്ക് സുഖമില്ലെടാ, ചെറിയ പനി ഉള്ളത് കാരണം നേരത്തെ പോയി. ഞാൻ ചായ കുടിച്ചിരിക്കുമ്പോൾ അഞ്ജന മുറിയിൽ നിന്നും പുറത്തേക്ക് വന്നു, ഞാൻ ഒന്ന് ചിരിച്ചു കാട്ടി, അവൾക്ക് മൈൻഡില്ല, ഞാൻ ചേച്ചിയോടായി പറഞ്ഞു, ചേച്ചീ ഞാൻ നാളെ ടൗണിൽ പോകുന്നുണ്ട്, ആർക്കെങ്കിലും എന്തെങ്കിലും വാങ്ങാനുണ്ടോ, എന്നിട്ടൊന്നു ചിരിച്ചു, ചേച്ചി കൂടെ ചിരിച്ചു. അഞ്ജനക്ക് കലി വന്നെന്നു തോന്നുന്നു, അമ്മായീം അമ്മായീടെ കണ്ണനും കൂടെ ചിരിച്ചോ, എനിക്ക് ചിരി ഒന്നും വരുന്നില്ല.
കെറുവിച്ചു തന്നെയാണ്, ഞാൻ അവളുടെ അടുത്ത ചെന്ന് പറഞ്ഞു, എടീ പെണ്ണെ, ഞാൻ പറഞ്ഞിട്ടില്ലേ, നീ എന്ത് പറഞ്ഞാലും ഞാൻ കേട്ടോളാമെന്ന്, അപ്പൊ പിന്നെ മുഖം വീർപ്പിക്കുന്നതെന്തിനാ, നാളെ പോകാം നമുക്ക്. ആ മുഖം തെളിഞ്ഞു വന്നൊതൊന്നു കാണേണ്ടത് തന്നെയായിരുന്നു. എന്തായാലൂം പിണക്കമൊക്കെ മാറിയല്ലോ. ഞാൻ മുകളിലേക്ക് പോന്നു.
പിറ്റേന്ന് ഉച്ചയോടെ അഞ്ജനയെയും കൂട്ടി ടൗണിൽ പോയി, തുണിക്കടയിലും ലേഡീസ് ഷോപ്പിലുമൊക്കെ കയറി അവൾക്കു വാങ്ങാനുള്ളതൊക്കെ വാങ്ങി. തിരിച്ചിറങ്ങുമ്പോൾ അവിടെ അടുത്തുള്ള സ്വര്ണക്കടയുടെ മുമ്പിൽ ഞാൻ സ്കൂട്ടർ നിർത്തി, എന്താ ഹരിയേട്ടാ ഇവിടെ, സ്വർണ്ണമൊന്നും വാങ്ങാൻ എൻ്റെ കൈയിൽ കാശില്ല കേട്ടോ, അവൾ തമാശയായി പറഞ്ഞു.
നീ വാടീ പെണ്ണെ, എന്നും പറഞ്ഞ് അവളെയും
💬 Comments
View all comments