0%

Chapter Title : ഹരികാണ്ഡം 5 [സീയാൻ രവി]

Author : Kambikathakal Read All Parts 873
അവരുടെ കൂടെ ഒന്ന് കൂടണം. വൈകാതെ വന്നേക്കാം എന്ന് പറഞ്ഞ് മുകളിലേക്ക് പൊന്നു. ഇനി വസുമതി ടീച്ചറിൻ്റെ അടുത്തേക്കാണെന്നു പറഞ്ഞാൽ എന്തെങ്കിലും പറഞ്ഞാലോ, ചേച്ചിക്കണേ അവരെ ഇഷ്ടമല്ല താനും. എന്തായാലും ആറു മണി കഴിഞ്ഞപ്പോൾ ഇറങ്ങി, പോകുന്ന വഴി മാത്യൂസിൻ്റെ കടയിൽ നിന്നും ഒരു കേക്കും വാങ്ങി, ആലീസിനെ നോക്കിയിട്ട് കണ്ടില്ല, സ്കൂൾ അവധിയല്ലേ, കച്ചവടം കുറവായതു കാരണം വന്നിട്ടുണ്ടാകില്ല. ടീച്ചറിൻ്റെ വീടൊരു ഉദ്ദേശം വെച്ചേ അറിയൂ, നല്ല ദൂരമുണ്ട്, ടീച്ചർ കാറിലാണ് വരുന്നത്, സ്കൂളിൽ അകെ വരുന്ന ഒരു കാർ അവരുടേതു തന്നെയാണ്.
എന്തായാലും തേടിപ്പിടിച്ചു ചെന്നെത്തി, നല്ല ഒതുക്കമുളള ഒരു പഴയ തറവാട്ട് വീട്, വീടിൻ്റെ മുമ്പിൽ ഒരു പോർച്ച് പുതിയതായി കെട്ടിയിട്ടുണ്ട്, അടുത്തൊന്നും വീടുകൾ ഇല്ല. വീടിനു ചുറ്റും നിറയെ ചെടികൾ ഒക്കെ നട്ടു നിർത്തിയിരിക്കുന്നു. ഞാൻ ഉമ്മറത്തേക്ക് കയറി കാളിങ് ബെൽ അടിച്ചു. അല്പസമയം കഴിഞ്ഞിട്ടാണ് കതക് തുറന്നത്, ടീച്ചർ തന്നെയാണ് തുറന്നതും. ഒരു ഒറ്റയുടുപ്പായിരുന്നു വേഷം, നെറ്റി അല്ല, കാൽമുട്ട് വരെ നീളമുള്ള ഇറുകിയ നീലയിൽ വെള്ളപ്പൂക്കളുള്ള ഒരു കുപ്പായം. ഇവർ അമേരിക്കക്കാരിയാണല്ലോ എന്നപ്പോഴോർത്തു. ചിരിച്ചും കൊണ്ടാണ് ടീച്ചറെന്നെ വരവേറ്റത്. കയറി ഇരിക്കാൻ പറഞ്ഞു, ഞാൻ വാങ്ങിയ കേക്ക് അവർക്കു കൊടുത്തു. ഇതെന്തിനാ ഹരീ ഇത്രേം വലിയ കേക്ക്, ആര് തിന്നു തീർക്കാനാ ഇത് മുഴുവൻ എന്ന് ടീച്ചർ. അതവിടെ ഇരുന്നോട്ടെ ടീച്ചറെ, തീരുന്നില്ലെങ്കിൽ ഞാൻ തന്നെ വന്നു തിന്നു തീർത്തോളം, ഞാൻ തമാശിച്ചു. എന്തായാലും അവരൊന്നു ചിരിച്ചു, അവർ എൻ്റെ അടുത്തുള്ള കസേരയിൽ ഇരുന്നു സംസാരിക്കാൻ തുടങ്ങി, ഒറ്റക്കാണ്

💬 Comments

View all comments