0%

Chapter Title : ഹരികാണ്ഡം 6 [സീയാൻ രവി]

Author : Kambikathakal Read All Parts 431
കാണണമെന്ന് തോന്നിയെങ്കിലും മനസ്സിനെ ശാസിച്ചു നിർത്തി. പിന്നെയുമൊരു ആഴ്ചാവസാനം. ശെനിയാഴ്ച രാവിലെ കണി കണ്ടത് അഞ്ജനയെയാണ്. അവൾ റൂമിൻ്റെ വെളിയിലെ കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ എഴുന്നേറ്റ് കുളിച്ച് പ്രഭാതകൃത്യങ്ങളൊക്കെ കഴിഞ്ഞാണ് വാതിൽ തുറന്നത്, പത്തു മണി എങ്കിലും ആയിക്കാണും ഞാൻ പുറത്തിറങ്ങിയപ്പോൾ, അപ്പോഴാണ് കണ്ടത് പുറത്തിരിക്കുന്ന അഞ്ജനയെ.
ഞാൻ പുറത്തിറങ്ങി വന്നിട്ടും അവൾ നോക്കുന്നില്ല, അടുത്ത് ചെന്നിട്ട് ചോദിച്ചു, എന്താ അഞ്ജനേ ഇവിടിരിക്കുന്നേ, എന്നെ ഒന്ന് നോക്കിയിട്ട് വീണ്ടും നിലത്തു നോക്കി ഇരിക്കാൻ തുടങ്ങി. ഞാൻ അവിടെക്കിടന്ന കസേരയിൽ ഇരുന്നിട്ട് ചോദിച്ചു, എന്താ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ? മയമായിട്ടാണ് ഞാൻ ചോദിച്ചത്. ഒന്നും മിണ്ടിയില്ലെങ്കിലും അവൾക്കെന്തോ പറയാനുണ്ടെന്ന് തോന്നി, സമയം എടുക്കട്ടെ, വെയിറ്റ് ചെയ്യാമെന്ന് വെച്ചു. ഒന്നും മിണ്ടാതെ കുറെ നേരമായപ്പോൾ ഞാൻ കോണിയുടെ അടുത്ത് ചെന്ന് കമലയെ വിളിച്ചു, ഒരു ചായ തരാൻ പറഞ്ഞു. അവളിപ്പം കൊണ്ടുവന്നേക്കാമെന്ന് വിളിച്ചു പറഞ്ഞു. തിരിച്ചു വന്ന് കസേരയിൽ ഇരുന്നിട്ടും അഞ്ജന ഒന്നും തന്നെ മിണ്ടുന്നില്ല. ഞാൻ കസേര അവൾക്കെതിരെ ഇട്ടിട്ട് അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു. പെണ്ണേ നിനക്കെന്താ പറയാനുള്ളത് എന്തായാലും പറയ്, ഞാൻ കേട്ടോളാം. അവൾ മുഖമുയർത്തി എന്നെ ഒന്ന് നോക്കിയിട്ട് എന്തോ പറയാനാഞ്ഞു. പിന്നെയും മിണ്ടാതെ ഇരുപ്പായി, ഞാൻ ഒന്ന് ചിരിച്ചിട്ട് അവളോട് പറഞ്ഞു, എന്തായാലും നീ പറ പെണ്ണേ, ഞാൻ ഇരുന്ന് കേട്ടോളാം, നീ എന്ത് പറഞ്ഞാലും കുഴപ്പമില്ല. അല്പമൊരു ധൈര്യം വന്നെന്ന് തോന്നി, അവൾ പറഞ്ഞു, ഹരിയേട്ടാ, ഞാൻ പറഞ്ഞു തീരുന്ന വരെ ഒന്നും പറയരുത്, അങ്ങിനെ ആണേ പറയാം. ഞാൻ സമ്മതിച്ചു, എന്നിട്ട് കസേരയിലേക്ക് ചാഞ്ഞിരുന്നു. അവൾ പറഞ്ഞു തുടങ്ങി, ഹരിയേട്ടാ, എന്നോടെന്തിനാ മിണ്ടാതിരിക്കുന്നെ എന്നെനിക്കറിയില്ല, എനിക്കിഷ്ടമാ ഹരിയേട്ടനെ, പക്ഷെ എനിക്കറിയാം ഇനി അത് പറഞ്ഞിട്ട് കാര്യമില്ലെന്ന്, അത് കൊണ്ട് ഞാൻ ഒരുപാട് പുറകെ നടക്കാൻ വരില്ല, എന്നാലും മിണ്ടീo പറഞ്ഞും ഇരുന്നൂടെ, ഞാൻ ഇവിടെ ഉള്ളിടത്തോളം കാലം എനിക്ക് ഹരിയേട്ടൻ്റെ കൂടെ സന്തോഷമായിട്ട് ഇരിക്കണം. അവൾ നിർത്തിയിട്ട് എന്നെ നോക്കി. ഞാൻ ഒന്നും മിണ്ടാൻ പോയില്ല അവളെത്തന്നെ നോക്കി ഇരുന്നു കുറച്ചു

💬 Comments

View all comments