Chapter Title : ഹരികാണ്ഡം 6 [സീയാൻ രവി]
നേരം. കമല കോണി കേറി വരുന്നത് കണ്ടു, കമല ചായ കൊണ്ട് വെച്ച് ഞങ്ങളെ രണ്ടു പേരെയും നോക്കി നിന്നിട്ട് ചോദിച്ചു, അഞ്ജനക്കൊച്ചിനെ ചേച്ചി അന്വേഷിക്കുന്നുണ്ട്. അപ്പോൾ അഞ്ജന പറഞ്ഞു, ഞാൻ ഇപ്പൊ വന്നേക്കാം എന്ന് പറഞ്ഞേക്ക് കമലച്ചേച്ചി. ശെരി എന്നും പറഞ്ഞ് കമല തിരിഞ്ഞു നടന്നു, ഒന്ന് തിരിഞ്ഞു നിന്നിട്ട് പറഞ്ഞു, മാഷെ, ദോശയൊക്കെ തണുത്തു പോയി, പെട്ടെന്നു വരുവാണേ ചൂടാക്കി തരാം. ഞാൻ പറഞ്ഞു, ഞാൻ വന്നേക്കാം ഇപ്പൊ. കമല താഴേക്ക് പോയി.
ഞാൻ ചായ ഒരു കവിൾ കുടിച്ചിട്ട് അവളോട് പറഞ്ഞു, പെണ്ണേ, എനിക്ക് നിന്നെ ഇഷ്ടമാ, പക്ഷെ ഞാൻ പറഞ്ഞില്ലേ അതിൽ ഒരു കാര്യവുമില്ല ഇനി. രണ്ടു മാസം കഴിഞ്ഞാ നിൻ്റെ കല്യാണമാണ്. നീ കൊറച്ചു കൂടുതൽ അടുത്തോ എന്നൊരു സംശയം, അതാ നിന്നെ കൊറച്ചു ദൂരെ നിർത്തിയെ, പേടിച്ചിട്ടാണെ, ഇപ്പൊ നിനക്കാ വീണ്ടുവിചാരം ഉള്ളത് കൊണ്ട് ഞാൻ ഇനി മിണ്ടാതിരിക്കുന്നില്ല. നമുക്ക് ഫ്രണ്ട്‌സ് ആയിരിക്കാം എന്ത് പറയുന്നു.
അത് മതി, എന്ന ഹരിയേട്ടൻ വാ, ദോശ കഴിക്കാം, അവളുടെ മുഖം തെളിഞ്ഞിരിക്കുന്നു, ചായയുടെ ഗ്ലാസും എടുത്ത് അവൾ താഴേക്ക് നടന്നു, ഞാൻ പുറകെയും. അവളാണ് ദോശ ചൂടാക്കിത്തന്നത്, ചേച്ചിയും കമലയും ഒന്നും മിണ്ടാതെ ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ചേച്ചി ചോദിച്ചു, നിങ്ങളുടെ വഴക്കൊക്കെ തീർന്നോ, അഞ്ജനയാണ് മറുപടി പറഞ്ഞത്, അതിനു വഴക്കൊന്നും ഇല്ലായിരുന്നല്ലോ അമ്മായീ, ചെറിയ ഒരു ആശയക്കുഴപ്പം, അത് തീർന്നു. അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു. എനിക്ക് കിട്ടാൻ വയ്യാത്ത ആ സുന്ദരിക്കുട്ടിയെ ഞാനും ഒന്ന് ചിരിച്ചു കാണിച്ചു.
ചായ കുടിച്ച് പുറത്തിറങ്ങിയതും അവൾ പറഞ്ഞു, നാളെ രാവിലെ എന്നെ അമ്പലത്തിൽ കൊണ്ട് പോകുവോ ഹരിയേട്ടാ. ചാടിക്കേറി സമ്മതിക്കുന്നതിനു മുമ്പ് വസുമതി ടീച്ചറിൻ്റെ അടുത്ത് പോകുന്ന കാര്യം ഓർത്തു. ഞാൻ അവളോട് പറഞ്ഞു, പെണ്ണെ, രാവിലെ പറ്റില്ല, ഇന്നെനിക്കൊരിടം വരെ പോകാനുണ്ട്, നാളെ രാവിലെയേ ഞാൻ തിരിച്ചെത്തൂ, അപ്പോപ്പിന്നെ വൈകിട്ട് കൊണ്ട് പോയാ മതിയോ, അവൾക്ക് സന്തോഷം. അമ്പലത്തിൽ പോകുന്നതിനേക്കാൾ എൻ്റെ കൂടെ പോകാനാണ് അവൾക്ക് കാര്യം എന്ന്
💬 Comments
View all comments