Chapter Title : ഹരികാണ്ഡം 6 [സീയാൻ രവി]
ഒന്ന് ആഞ്ഞു കെട്ടിപ്പിടിച്ചു. ഹരീ, നാളെ തൊട്ട് ഞാൻ കടയിൽ ഉണ്ടാകില്ല. രണ്ടു മാസം എൻ്റെ വീട്ടിൽ പോയി നില്ക്കാൻ പോവാ, അപ്പൊ അത് കഴിഞ്ഞേ ഇനി നമ്മൾ കാണൂ. വല്ലാത്ത വിഷമം വന്നെകിലും ഞാൻ പറഞ്ഞു, അതാ നല്ലത്, ഇപ്പൊ നല്ല കെയർ ചെയ്യേണ്ടതല്ലേ, ഞാൻ കൈ നീട്ടി ആ വയറിൽ ഒന്ന് കൂടി തൊട്ടു.
എന്തോ ഒരു വികാരം, പറഞ്ഞറിയിക്കാൻ വയ്യാത്തത്, ഞാൻ മുട്ടുകുത്തി ആലീസിൻ്റെ വയറിൽ ഒന്നുമ്മ വെച്ചു. അവൾ എൻ്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു, നിൻ്റെ കുഞ്ഞിനെ ഞാൻ പൊന്നു പോലെ നോക്കിക്കോളാടാ, നിന്നെപ്പോലെ ഒരു ആണ്കുട്ടിയിരിക്കും മിക്കവാറും. ഞാൻ തലയുയർത്തി അവളെ നോക്കി ഒന്ന് ചിരിച്ചു.
എഴുന്നേറ്റ് വീണ്ടുമവളെ എൻ്റെ കൈവലയത്തിലൊതുക്കി, പറ്റിച്ചേർന്ന് അങ്ങിനെ നിന്നു കുറെ നേരം, ചുണ്ടിലും മുഖത്തും ഉമ്മ വെച്ചു, അവളെനിക്കും കുറെ ഉമ്മകൾ തന്നു. നീ പോക്കോടാ ഹരീ, ചിലപ്പോ ചേട്ടൻ നേരത്തെ വരും. ഞാൻ ഒന്നും മിണ്ടിയില്ല, ഒന്നുകൂടി പുണർന്ന് അവൾ അകത്തേക്ക് പോയി, പുറകെ ഞാനും, പിന്നെ ആലീസിനോട് യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി.
ഞാൻ ഒരച്ഛൻ ആകാൻ പോകുന്നു, എനിക്ക് ചിരിയും കരച്ചിലും ഒരുമിച്ച് വന്നു. വീട്ടിലേക്ക് പോയില്ല, കോയക്കുട്ടീടെ കടയിൽ ചെന്നിരുന്നു. സിഗരെറ്റ് രണ്ടെണ്ണം തീർന്നപ്പോൾ രണ്ടു പെഗ് അടിക്കണമെന്ന് തോന്നി, ആദ്യം വന്ന ബസിന് കൈ കാട്ടി ടൗണിൽ പോയി, ഒരു ബാറിൽ കയറി രണ്ടു പെഗ് വാങ്ങിക്കഴിച്ചു. മനസ്സ് ഒന്ന് ശാന്തമായപ്പോൾ ആലോചിച്ചു, ഞാൻ എന്തിനാണ് വിഷമിക്കുന്നത്, ആലീസിന് ഒരു കുഞ്ഞിനെ വേണമായിരുന്നു, ഞാൻ അതിന് ഒരു
💬 Comments
View all comments