0%

Chapter Title : ഹരികാണ്ഡം 6 [സീയാൻ രവി]

Author : Kambikathakal Read All Parts 927
നിമിത്തമായി, അല്ല അവൾ എന്നെ ഉപയോഗിച്ചു എന്നുള്ളതാകും ശെരി, എന്തായാലും ആ കുഞ്ഞിനെ അവർ പൊന്നുപോലെ നോക്കിക്കൊള്ളും. രണ്ടു പെഗ് കൂടി വരുത്തിച്ചു, റമ്മിന് നല്ല കിക്ക്‌, തലക്ക് പിടിച്ചത് പോലെ, എങ്ങിനെ വീട്ടിൽ പോകും, ബിൽ തീർത്ത് പുറത്തിറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടന്നു. എന്തായാലും ബസ് പിടിക്കുവല്ലേ അപ്പോപ്പിന്നെ രണ്ടെണ്ണം കൂടി കഴിച്ചാലോ, ആലോചന തീരുന്നതിനു മുമ്പേ കാലുകൾ തിരിച്ചു നടന്നു തുടങ്ങി ബാറിലേക്ക്. രണ്ടാം ഇന്നിഗ്‌സിൽ എത്ര ആയെന്ന് നിശ്ചയമില്ല. മതി എന്ന് തോന്നിയപ്പോൾ കാശും കൊടുത്ത് ഇറങ്ങി പുറത്തു വന്നു. ആദ്യം കണ്ട ഓട്ടോയിലേക്ക് വീണിട്ട് സ്ഥലം പറഞ്ഞു. വീട്ടിൽ ചെല്ലുമ്പോൾ പുറത്തൊന്നും ലൈറ്റില്ല, അല്പം ആടുന്നുണ്ടോ എന്നൊരു സംശയം, എന്തായാലും തപ്പിപ്പിടിച്ച് റൂമിൽ വന്നു, തുണി പോലും മാറാതെ കട്ടിലിലേക്ക് വീഴുകയായിരുന്നു. രണ്ടു ദിവസങ്ങൾ കണ്ണടച്ച് തുറക്കും പോലെ കടന്നു പോയി, ആലീസില്ലാത്തതിനാൽ വൈകിട്ട് കടയിലേക്ക് പോയില്ല, എന്തോ ഒരു വിഷമം പോലെ, അവളെ ഒന്ന് കാണണമെന്ന് തോന്നിയെങ്കിലും മനസ്സിനെ ശാസിച്ചു നിർത്തി. പിന്നെയുമൊരു ആഴ്ചാവസാനം. ശെനിയാഴ്ച രാവിലെ കണി കണ്ടത് അഞ്ജനയെയാണ്. അവൾ റൂമിൻ്റെ വെളിയിലെ കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ എഴുന്നേറ്റ് കുളിച്ച് പ്രഭാതകൃത്യങ്ങളൊക്കെ കഴിഞ്ഞാണ് വാതിൽ തുറന്നത്, പത്തു മണി എങ്കിലും ആയിക്കാണും ഞാൻ പുറത്തിറങ്ങിയപ്പോൾ, അപ്പോഴാണ് കണ്ടത് പുറത്തിരിക്കുന്ന അഞ്ജനയെ.
ഞാൻ പുറത്തിറങ്ങി വന്നിട്ടും അവൾ നോക്കുന്നില്ല, അടുത്ത് ചെന്നിട്ട് ചോദിച്ചു, എന്താ അഞ്ജനേ ഇവിടിരിക്കുന്നേ, എന്നെ ഒന്ന് നോക്കിയിട്ട് വീണ്ടും നിലത്തു നോക്കി ഇരിക്കാൻ തുടങ്ങി. ഞാൻ അവിടെക്കിടന്ന കസേരയിൽ ഇരുന്നിട്ട് ചോദിച്ചു, എന്താ എന്തെങ്കിലും

💬 Comments

View all comments