Chapter Title : ഹരികാണ്ഡം 7 [സീയാൻ രവി] [Climax]
താഴേക്കോടിച്ചു. പിന്നെയും പാത്രം നിറക്കാൻ. വയർ നിറയെ പായസ്സവും കുടിച്ച് അമ്മയോടും മോളോടും കുറച്ചു കത്തിയും വെച്ച് ഞായറാഴ്ച സായംകാലം കഴിഞ്ഞു.
പിന്നെയും ദിനങ്ങൾ ഇരുണ്ടു വെളുത്തു.. ഒരു രണ്ട് മൂന്ന് മാസം കഴിഞ്ഞ് ഒരു ദിവസം സ്കൂൾ കഴിഞ്ഞു വീട്ടിലേക്ക് വന്നു കുളികഴിഞ്ഞതേ ഉള്ളൂ. താഴെ ആരോ ഉച്ചത്തിൽ ഒച്ചയടുക്കുന്നതിൻ്റേയും കരയുന്നതിൻ്റേയും ശബ്ദം. കമലയാണെന്നു തോന്നി, വേഗം തുണി മാറി ഓടി താഴേക്കു ചെന്നു..
അടുക്കളപ്പുറത്ത് കമലയിരുന്ന് കരയുന്നുണ്ട്, രാജേഷ് മുറ്റത്തിൻ്റെ മതിലിൽ ചാരി നിൽക്കുന്നു, സോമൻ സാറുമുണ്ട് മുറ്റത്ത്, വാതിൽക്കൽ ധന്യ ആകെ വിളറി ഇരിക്കുന്നുണ്ട്. നിർമല ചേച്ചി കമലയെ എന്തോ പറഞ്ഞ് ആശ്വസിപ്പിക്കുന്നുണ്ട്. എനിക്കു കാര്യം ഒന്നും മനസ്സിലായില്ല. ഞാൻ എല്ലാവരുട്ടെയും മുഖത്തു മാറി മാറി നോക്കി. എന്നെ കണ്ടതും കമലയുടെ കരച്ചിലിൻ്റെ കാഠിന്യം കൂടി.. എന്താ എന്തു പറ്റി എന്ന എൻ്റെ ചോദ്യത്തിനൊരു വിറയലുണ്ടായിരുന്നു.
നിർമല ചേച്ചി എന്നെ മാറ്റി നിർത്തി കാര്യം പറഞ്ഞു, കണ്ണാ.. ധന്യയില്ലേ.. അവക്കൊരു അടുപ്പമുള്ള കാര്യം നിനക്കറിയുമോ, ഞാൻ ഉവ്വെന്ന് തലയാട്ടി, ആ ചെറുക്കൻ വേറെ കല്യാണം കഴിക്കുന്നെന്ന്.. ഞാൻ ഞെട്ടി… ധന്യക്കും അവനും മുടിഞ്ഞ പ്രേമമെന്നാണ് ഞാൻ കരുതിയിരുന്നത്. അതിനെന്താ അവക്കു വേറെ ചെക്കനെ കിട്ടില്ലേ.. ഞാൻ എൻ്റെ മനസ്സിൽ വന്നത് ചോദിച്ചു. അതല്ല കണ്ണാ, അങ്ങിനെയാ അവർ തീരുമാനിച്ചിരുന്നേ. ഒരു മാസം മുമ്പ് അവർ പിരിയുകയും ചെയ്തതാ, അവൻ്റെ കല്യാണ നിശ്ചയം കഴിഞ്ഞയാഴ്ച ആയിരുന്നു… പിന്നെ ഇപ്പോളെന്താ കുഴപ്പം..... എൻ്റെ സംശയം ചോദ്യരൂപത്തിൽ പുറത്തെത്തി. ഈ കാര്യമൊന്നും ഞാൻ അറിഞ്ഞില്ലല്ലോ എന്നതിശയവും തോന്നി.
💬 Comments
View all comments