Chapter Title : ഹരികാണ്ഡം 7 [സീയാൻ രവി] [Climax]
അപ്പോഴാണ് ചേച്ചി അടുത്ത വെടി പൊട്ടിച്ചത്… കണ്ണാ അവൾക്കു വയറ്റിലുണ്ട്…. ഇത്തവണ ശരിക്കും ഞെട്ടി, എന്തു പറയണം എന്നു ഒരു നിശ്ചയം വന്നില്ല…
ഞാൻ രാജേഷിൻ്റെ അടുത്ത് ചെന്ന് ചോദിച്ചു.. നിങ്ങൾ സനീഷിനോട് സംസാരിച്ചോ… ഇല്ല മാഷേ… ഇതിങ്ങനെ ഒക്കെ ആണെന്ന് ഇന്നാണ് അറിഞ്ഞത്.. എന്താ ചെയ്യണ്ടതെന്ന് ഒരു രൂപവും കിട്ടാത്തതു കൊണ്ടാണ് ഇങ്ങോട്ടു വന്നേ… അവനിപ്പോൾ കരയുമെന്ന് തോന്നി…
ഞാൻ സോമൻ സാറിനെയും നിർമല ചേച്ചിയേയും ഒന്നിച്ചു മാറ്റി നിർത്തി പറഞ്ഞു, ഞാൻ രാജേഷിനെയും കൂട്ടി അവനെ ഒന്നു കണ്ടു സംസാരിക്കാം. സോമൻ സാറും കൂടെ വരാമെന്നേറ്റെങ്കിലും ഞാൻ തടഞ്ഞു.. ഇതു നടന്നില്ലെങ്കിൽ സാറ് നാളെ അവൻ്റെ വീട്ടിലൊന്നു പോയാൽ മതി, ഇപ്പോ ഞങ്ങൾ ഒന്നു പോയി നോക്കി വരാം.
കമലയോടൊന്നും പറയാൻ നിന്നില്ല, പാവം കരച്ചിൽ അടക്കിയെങ്കിലും നിർത്താതെ മൂക്കു പിഴിയുന്നുണ്ട്. ധന്യയ ഒന്നു നോക്കി. ആകെ മുഖത്ത് ഒരു ഭാവവും ഇല്ലാതെ അവൾ ഇരിക്കുന്നതു കണ്ട് ഭയം തോന്നി… ഞാൻ ഡ്രെസ്സ് മാറി വന്നു നിർമല ചേച്ചിയോട് പറഞ്ഞു… ഇവരെ വീട്ടിൽ വിടണ്ട, ഞാൻ വന്നിട്ട് തീരുമാനിക്കാം. ചേച്ചി തലയാട്ടി. രാജേഷിനേയും പുറകിൽ കയറ്റി ഞാൻ ടൗണിലേക്ക് വിട്ടു.
ടൗൺ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് സനീഷിൻ്റെ തയ്യൽക്കട. ചെല്ലുമ്പോൾ കടയിൽ വലിയ തിരക്കില്ല, ഞാൻ ഒറ്റക്കാണ് കടയിലേക്ക് കയറിയത്,
ആരാ സനീഷ്, എൻ്റെ ശബ്ദം അല്പം പരുഷമായിരുന്നു. ഞാനാ, എന്താ വേണ്ടത്.. ഒരു ചെറുപ്പക്കാരൻ മറുപടി തന്നു… ഒന്നു പുറത്തേക്കു വന്നേ… ഒരത്യാവശ്യ കാര്യം സംസാരിക്കാനുണ്ട്… ദാ വരുന്നു, ഇതൊന്ന് പൊതിഞ്ഞ് കൊടുത്തോട്ടെ, അവൻ
💬 Comments
View all comments