Chapter Title : ഹരികാണ്ഡം 7 [സീയാൻ രവി] [Climax]
കൈയ്യിലിരുന്ന മടക്കിയ തുണികൾ പൊതിയാൻ തുടങ്ങി. അതു വാങ്ങാൻ വന്ന ആൾക്ക് പൊതിയും കൊടുത്ത് കാശും വാങ്ങി അവൻ വെളിയിലേക്കു വന്നു. ഞാൻ വാതിൽക്കൽ കാത്തു നിൽക്കുകയായിരുന്നു...
ആരാ മനസ്സിലായില്ല. ഞാൻ ഹരി, ഒരു സ്കൂൾ മാഷാണ്… അങ്ങോട്ട് മാറിനിന്ന് സംസാരിക്കാം. ഞാൻ കുറച്ചുമാറി സ്കൂട്ടർ ഒതുക്കിയിടത്തേക്ക് അവനേയും കൂട്ടി നടന്നു. അവിടെ നിൽക്കുന്ന രാജേഷിനെ കണ്ട് അവന് കാര്യം മനസ്സിലായിട്ടുണ്ടാകണം. നടക്കുന്നതിനിടക്കൽ ഒരു സംശയ ഭാവത്തിൽ അവൻ എന്നെ നോക്കി.
സ്കൂട്ടറിനടുത്തെത്തിയതും അതുവരെ ജീവശ്ശവം പോലെ നിന്ന രാജേഷ് കൈവീശി സനീഷിനിട്ട് ഒന്നു പൊട്ടിച്ചു.. അവൻ്റെ കുത്തിന് പിടിച്ച് ഒന്നുലച്ചിട്ട് ചോദിച്ചു.. നീ എന്തിനാടാ എൻ്റെ ചേച്ചിയെ പറ്റിച്ചേ... ചോദിച്ചു തീർന്നതും രാജേഷ് കരഞ്ഞു പോയിരുന്നു. സനീഷ് ഒന്നും മിണ്ടാതെ പ്രതികരിക്കുക പോലും ചെയ്യാതെ രാജേഷിനെ നോക്കി നിന്നു. അപ്പുറത്തും ഇപ്പുറത്തുമുള്ള ആൾക്കാർ ഒക്കെ നോക്കുന്നു.. അടുത്തേക്ക് വന്നവരോടു ഞാൻ പറഞ്ഞു… കൂട്ടുകാരാണ്, കുഴപ്പമൊന്നുമില്ല…. അടി കാണാൻ വന്നവരൊക്കെ നിരാശയോടെ മടങ്ങി…
സനീഷ് ധന്യയെ ഒഴിവാക്കിയത് എന്തിനാണ് എന്ന് എനിക്കറിയണമായിരുന്നു... നീ എന്തിനാ അവളെ പ്രേമിച്ച് നടന്നിട്ട്, വേറേ കല്യാണം കഴിക്കാൻ തീരുമാനിച്ചത്. സനീഷ് ആകെ തകർന്നു നിൽക്കുന്നതു പോലെ തോന്നി. സാഹചര്യം കൊണ്ടാണ് സുഹൃത്തേ... അവളെ ഇഷ്ടമില്ലാഞ്ഞിട്ടല്ല.. അവൻ പറഞ്ഞു നിർത്തിയതും അതെന്തു സാഹചര്യമാടാ മൈരേ, എന്നിറുമ്മി രാജേഷ് അവനെ വീണ്ടും കടന്നു പിടിച്ചു… ഞാൻ രാജേഷിനെ തള്ളിമാറ്റി പറഞ്ഞു, രാജേഷേ നമ്മൾ സംസാരിക്കാനാണ് വന്നത്… അതു കഴിയട്ടെ എന്നിട്ടാകാം, തല്ലും പിടിയും, എന്നിട്ടു സനീഷിനു തിരിഞ്ഞിട്ടു പറഞ്ഞു… നീ അവൻ ചോദിച്ചതിന് ഉത്തരം
💬 Comments
View all comments