Chapter Title : ഹരികാണ്ഡം 7 [സീയാൻ രവി] [Climax]
പറയ്…
സനീഷ് പറഞ്ഞു തുടങ്ങി….കടയിൽ ഒരു പെങ്കൊച്ച് തുണി തയ്പിക്കാൻ വരുമായിരുന്നു സുഹൃത്തേ, ആദ്യമൊക്കെ മാസത്തിൽ ഒരു ചുരിദാർ എന്നുള്ളത് പിന്നെ ആഴ്ചയിൽ രണ്ടു വീതമായി... പിന്നെ ഡിസൈൻ മാറ്റാനും കുത്തുപൊട്ടി, സൈസ് ശരിയായില്ല എന്നുമൊക്കെ പറഞ്ഞ് അവൾ ദിവസവും കടയിൽ വരാൻ തുടങ്ങി… പിന്നെയാണ് അവൾ പറഞ്ഞത് അവൾക്കെന്നോട് പ്രേമമാണെന്ന്. ഞാൻ താൽപ്പര്യം കാണിക്കാൻ പോയില്ല..
കഴിഞ്ഞ മാസം ഒരു ദിവസം അവൾ കടയിൽ വന്ന് പുറകിലെ മുറിയിൽ കയറി ഇരുപ്പായി... എങ്ങിനെ എങ്കിലും ഒന്നു പറഞ്ഞ് വിടാമെന്ന് കരുതി അടുത്തു ചെന്നതും അവൾ എന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു… ഞാനവളെ തള്ളി മാറ്റിയെങ്കിലും പിന്നെയും അവളെന്നെ കെട്ടിപ്പിടിക്കുകയും ഉമ്മ വെക്കുകയും ചെയ്തു.. ഈ പരാക്രമങ്ങൾക്കിടയിൽ എൻ്റെ കൈ കൊണ്ടോ മറ്റോ അവളുടെ ചുരിദാറിൻ്റെ കൈ അല്പം കീറി, നഖം കൊണ്ടായിരിക്കണം കൈയ്യിൽ ഒരു പാടും വീണു. ഞാൻ അല്പം മാറി നിന്ന് അവളെ കാര്യങ്ങൾ പറഞ്ഞ മനസ്സിലാക്കിപ്പിക്കാൻ ശ്രമിച്ചു.. അവൾ ഒന്നും കേൾക്കാൻ തയ്യാറായിരുന്നില്ല. എന്നെ ഒരാൾ കെട്ടുന്നുണ്ടെങ്കിൽ അത് താൻ മാത്രമായിരിക്കും, അത് ഞാൻ നേടുകയും ചെയ്യും എന്ന് എൻ്റെ മുഖത്ത് നോക്കി പറഞ്ഞിട്ട് അവൾ ചാടിത്തുള്ളി ഇറങ്ങിപ്പോയി.
എനിക്കാണേ എന്തു ചെയ്യണമെന്ന് മനസ്സിലായില്ല. ഇനി വന്നാൽ അവളുടെ വീടു കണ്ടു പിടിച്ച് വീട്ടുകാരെ കാര്യങ്ങൾ ബോധിപ്പിക്കാം എന്നും ആലോചിച്ചാണ് കടയടച്ചു വീട്ടിലേക്ക് പോയത്. വീട്ടിൽ ചെല്ലുമ്പോൾ മുറ്റത്ത് പതിവില്ലാതെ രണ്ട് ബൈക്കുകൾ ഉണ്ട്… ഞാൻ അകത്തേക്കു കയറിയതും നിലവിളിച്ചു പോയി.. മുഖത്തടിയുടെ പാടുകളും ചുണ്ടുപൊട്ടി ചോരയുമൊലിപ്പിച്ച് അച്ചൻ ഒരു കസേരയിലിരിക്കുന്നു, അമ്മയും
💬 Comments
View all comments