Chapter Title : ഹരികാണ്ഡം 7 [സീയാൻ രവി] [Climax]
ചവിട്ടായിരുന്നു ഉത്തരം… നീ ഞാൻ പറയുന്നതു ചെയ്യും… അല്ലേ എല്ലാത്തിനേയും ഞാനീ വീട്ടിലിട്ട് പച്ചക്ക് കത്തിക്കും…
പിന്നെ ബിജു മൂലയിൽ പേടിച്ച രണ്ടു നിൽക്കുന്ന എൻ്റെ ചേച്ചിയുടെ കഴുത്തിൽ അരയിൽ നിന്നൊരു കത്തി എടുത്ത് വെച്ചിട്ട് പറഞ്ഞു… ഇവളെയായിരിക്കും ആദ്യം കുത്തിക്കീറുന്നത് ഞാൻ… അതു കണ്ടിട്ട് അമ്മയും അച്ചനും കരച്ചിൽ ആയി… പിന്നെ ബിജു അമ്മയോട് പറഞ്ഞു… കാര്യങ്ങൾ പറഞ്ഞ് അവനെക്കൊണ്ട് സമ്മതിപ്പിക്ക്.. വാക്കിലുറപ്പിക്കാതെ ഞാൻ പോകില്ല ഇന്ന് അതല്ല സമ്മതമല്ലെങ്കിൽ എല്ലാത്തിനേയും പണ്ടാരമടക്കിയിട്ടേ ഞാൻ പോകൂ… അമ്മയെന്നോട് എന്തോ പറയാൻ അടുത്തേക്കു വന്നതും ബിജുവൻ്റെ അനുയായി എഴുന്നേറ്റ് അച്ചനിട്ട് ഒരു ചവിട്ട്, കസേരയോടു കൂടി അച്ചൻ പുറകോട്ടു മറിഞ്ഞു…
സമ്മതിക്കാതെ തരമില്ലെന്ന് എനിക്ക് മനസ്സിലായി… ഞാൻ പറഞ്ഞു. അവരെ ഇനി ഉപദ്രവിക്കരുത്.. ഞാൻ കെട്ടിക്കോളാം, ബിജു ചേച്ചിയുടെ കഴുത്തിലെ കത്തിയെടുത്ത് മാറ്റി, വീണു കിടന്ന അച്ചനെ വലിച്ചെഴുന്നേൽപ്പിച്ചു, പിന്നെ പറഞ്ഞു. അടുത്ത ഞായറാഴ്ച നിശ്ചയം; ഒരു മാസം കഴിഞ്ഞ് കല്യാണം. എല്ലാവർക്കും സമ്മതമാണല്ലോ അല്ലേ… എല്ലാവരും വായ തുറന്ന് പറയണം…
അവൻ ഓരോരുത്തരേയും കൊണ്ട് സമ്മതമാണ് എന്ന് പറയിച്ചു… ഇറങ്ങും മുമ്പ് ഒരു ഭീഷണിയും, ഇനി വാക്കെങ്ങാനും മാറ്റിയാ… ഇതിലും മോശമായിരിക്കും എൻ്റെ അടുത്ത വരവിങ്ങോട്ട്, ആരും ഒന്നും പറയാൻ പോയില്ല…. അവരിറങ്ങിപ്പോയി. ഞങ്ങൾക്ക് പരസ്പരം നോക്കി കരയാനല്ലാതെ വേറൊന്നും ചെയ്യാനില്ലായിരുന്നു…
സനീഷ് പറഞ്ഞു നിർത്തി, ഇതാണ് സുഹൃത്തേ എൻ്റെ അവസ്ഥ. ബിജുവിനോട് എതിരു പറയാനും മുട്ടാനും എനിക്ക് പറ്റില്ല… ഒറ്റക്ക് ചാകാനാണെങ്കിലും കുഴപ്പമില്ലായിരുന്നു. പക്ഷേ ബിജു പറഞ്ഞത് ചെയ്യും, എൻ്റെ വീട്ടുകാരെ കൊലക്ക് കൊടുക്കാൻ
💬 Comments
View all comments