Chapter Title : ഹരികാണ്ഡം 7 [സീയാൻ രവി] [Climax]
വയ്യാ, ധന്യക്ക് ഞാൻ പറഞ്ഞത് മനസ്സിലുണ്ടായിട്ടുണ്ടായിരുന്നു. ഞങ്ങൾ പരസ്പരം സംസാരിച്ചിട്ടാ പിരിഞ്ഞത്… സനീഷ് പറഞ്ഞു നിർത്തിയപ്പോഴേക്കും കരഞ്ഞു പോയിരുന്നു…
ഞാൻ ഈ ബിജുവിനെ കുറിച്ചൊന്നും കേട്ടിട്ടില്ലായിരുന്നു, ഞാൻ രാജേഷിനെ നോക്കി, ഉള്ളതാണോ ഈ ബിജു രാജേഷേ… ഹാ മാഷേ അവനിട്ടു മുട്ടാൻ ഈ ടൗണിൽ ആളില്ല, രാജേഷിൻ്റെ മുഖത്തും ഒരു ഭയം ഉറവിടുന്നത് എനിക്ക് കാണാമായിരുന്നു.
ഇനിയെന്ത് എന്ന് എനിക്കൊരു എത്തും പിടിയും കിട്ടിയില്ല. ആകെ ഈമ്പിത്തെറ്റി നിൽക്കുന്ന സനീഷിനോട് ധന്യ ഗർഭവതിയാണ് എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഉണ്ടെന്ന് തോന്നിയില്ല… ഇനി അതെങ്ങാനും ബിജുവോ മറ്റോ അറിഞ്ഞാൽ ചിലപ്പോൾ അവൻ ഇവരുടെ വീട്ടിൽ വന്ന് എന്തെങ്കിലും പ്രശ്മമുണ്ടാക്കാനും മതി… നാട്ടുകാരറിയും, ധന്യക്കു പിന്നെ തലയുയർത്തി നടക്കാൻ പറ്റുമെന്നു തോന്നുന്നില്ല… പക്ഷേ ഒരു വഴിയുണ്ടാക്കിയേ പറ്റൂ… ധന്യക്ക് സനീഷിൻ്റെ അവസ്ഥ അറിയാമെങ്കിൽ തനിക്കു മുമ്പിൽ വേറേ ഒരു വഴിയുമില്ല എന്നുള്ളതും അവൾക്കറിയാം. വല്ല കടും കൈയും കാണിക്കാനും മതി… തല പെരുക്കുന്നു…
എന്തായാലും സനീഷിനെ അവൻ്റെ നരകത്തിൽ തന്നെ വിട്ട് ഞാൻ രാജേഷിനേയും കൂട്ടി ഇറങ്ങി.. തല പെരുക്കുന്നു.. നേരേ പോയത് ബാറിലേക്കാണ്. ആലോചിച്ചിട്ട് ഒരു വഴിയും കാണുന്നില്ല.. ബാറിൽ കയറി രണ്ടു നിൽപ്പൻ വോഡ്ക അടിച്ചു… രാജേഷിന് ഒന്നേ കൊടുത്തുള്ളൂ. വീട്ടിൽ ചെല്ലുമ്പോ ഓവറാക്കരുതല്ലോ.
വോഡ്ക അകത്തു ചെന്നപ്പോൾ തലയുടെ പെരുപ്പു കുറഞ്ഞു.. ഒന്നുമില്ലെങ്കിലും ആലോചിക്കാനുള്ള മനസ്സായി. ഒന്നും മിണ്ടാതെ ഗ്ലാസ്സും കാലിയാക്കി കാശും കൊടുത്ത് ഞങ്ങൾ ഇറങ്ങി. ഇനിയെന്ത്.. സമയം എട്ടു മണിയാകുന്നു. വീട്ടിൽ ചെന്ന് അവരോടെല്ലാം എന്തു പറയും.. ഞാൻ ആലോചിച്ചു കൊണ്ട്
💬 Comments
View all comments