0%

Chapter Title : ഹരികാണ്ഡം 7 [സീയാൻ രവി] [Climax]

Author : kkstories Read All Parts 1.6K

ചെന്നപ്പോൾ വസുമതി ടീച്ചറും വനജയും സ്റ്റാഫ്റൂമിൽ ഉണ്ടായിരുന്നു. രണ്ടു പേർക്കും ഒരു പുഞ്ചിരി സമ്മാനിച്ച് ഞാൻ എൻ്റെ പണിയിൽ മുഴുകി. രാവിലെ മുതൽ ഉച്ചവരെ ഓരോ ക്ലാസ്സ് ഉണ്ടായിരുന്നു. ഉച്ച ഭക്ഷണം കഴിച്ച് അബ്ദുള്ള മാഷിനൊപ്പം ഒരു നടത്തവും പുകയെടുപ്പും.. ഉച്ച കഴിഞ്ഞ് കുറച്ചു ഫ്രീ ആയിരുന്നെങ്കിലും സ്റ്റാഫ്റൂമിൽ തന്നെ ചടഞ്ഞു കൂടി. അടുത്ത മൂന്നു നാലു ദിവസം വലിയ സംഭവവികാസങ്ങളൊന്നുമില്ലാതെ കടന്നു പോയി. ഞാൻ ഒരു ദിവസതാളത്തിലേക്കു വന്നിരിക്കുന്നു.

ശനിയാഴ്ച വൈകിയാണ് എഴുന്നേറ്റത്. വിശന്നിട്ടു കുടൽ കരിയുന്നു.. പല്ലുവിളക്കി താഴേക്ക് ചെന്നു, മുറ്റത്തൊരു വണ്ടി കിടക്കുന്നു, ആരോക്കെയോ വന്നിട്ടുണ്ട് നോക്കിയപ്പോൾ നിർമല ചേച്ചിയുടെ ആങ്ങളയും കുടുംബവുമാണ്, അഞ്ജനയുടെ മാതാപിതാക്കളും പിന്നെ അനിയനും. എന്തൊക്കെയോ ബഹളം. ഞാൻ അടുക്കളയിലേക്കു കയറി. കമല തക്രുതിയായിട്ടു ഉച്ച ഭക്ഷണത്തിനുള്ള ഒരുക്കത്തിലാണ്. എന്നെ കണ്ടതും ഹാ മാഷെഴുന്നേറ്റോ.. ഇരിക്ക്, ഭക്ഷണം തരാം എന്നു പറഞ്ഞ് എനിക്കുള്ള ബ്രേക്ക് ഫാസ്റ്റ് വിളമ്പിത്തന്നു.

എന്താ കമലേച്ചി വിശേഷം, വിരുന്നുകാർ ഉണ്ടല്ലോ എന്നു ചോദിച്ചപ്പോൾ കമല ഒന്നു ചിരിച്ചിട്ടു മറുപടി തന്നു അവർ അഞ്ജനയേ കൂട്ടാൻ വന്നതാണ്. അവളെ ശല്യം ചെയ്തു കൊണ്ടിരുന്ന ഒരുത്തനില്ലേ.. അവൻ കഴിഞ്ഞ ദിവസം ഒരു ബൈക്ക് ആക്സിഡൻ്റിൽ ചത്തു പോയി. അതുകൊണ്ട് അഞ്ജനയെ കൂട്ടാൻ വന്നതാണ് അവർ. ഞാനൊന്നും മിണ്ടാൻ പോയില്ല ഒന്നു ചിരിച്ചിട്ട് പതിയെ ഭക്ഷണം കഴിച്ചു.

ഇടക്ക് നിർമല ചേച്ചി അടുക്കളയിലേക്കു വന്നു.. കണ്ണാ അഞ്ജന പോകുവാ ഇന്ന്, എൻ്റെ തലയിൽ ഒന്നു തലോടി സ്നേഹത്തോടെ മുഖത്തു നോക്കി ചേച്ചി പറഞ്ഞു. ഞാൻ തലയാട്ടി, കമല പറഞ്ഞു.

💬 Comments

View all comments