0%

Chapter Title : ഹരികാണ്ഡം 7 [സീയാൻ രവി] [Climax]

Author : kkstories Read All Parts 1.6K

എൻ്റെ തൊണ്ട ഒന്നിടറിയോ തന്നൊരു സംശയം… ചേച്ചി കവിളിൽ ഒന്നു തലോടി കമലക്ക് കേൾക്കാതിരിക്കാൻ പാകത്തിന് പറഞ്ഞു… സാരമില്ലടാ കണ്ണാ.. അവൾ നിനക്ക് വിധിച്ചിട്ടില്ലെന്നു കരുതിയാൽ മതി. ഞാൻ ഒന്നു ചിരിച്ചു കാണിച്ചിട്ട് പിന്നെയും പുട്ടും ചെറുപയർ ഉലർത്തിയതും പപ്പടവും കഴിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.

കഴിച്ചിട്ട് ഉമ്മറത്തേക്കു ചെന്നപ്പോൾ പതിവുപോലെ സോമൻ സാറും അളിയനും കത്തി വെച്ചിരിക്കുന്നുണ്ട്… ഞാനൊന്ന് കുശലം പറഞ്ഞിട്ട് മുകളിലേക്ക് പോന്നു അഞ്ജനയെ അവിടെങ്ങും കണ്ടില്ല. ഒരു പുകയെടുത്തു, വായിച്ചു പകുതിയാക്കിയ ഒരു ബുക്കെടുത്ത് തുടർന്നു വായിക്കാൻ ശ്രമിച്ചു… എപ്പോഴോ ഉറങ്ങിപ്പോയി.

കമലയുടെ ഉച്ചത്തിലുള്ള വിളി കേട്ടാണ് ഉറക്കാം ഞെട്ടിയത്, മാഷേ, ഊണ് കഴിക്കാൻ വായോ. ഇപ്പൊ വിശക്കുന്നില്ല അന്ന് പറഞ്ഞെങ്കിലും, അവരെല്ലാം താഴെ കാത്തിരിക്കുകയാണെന്നുള്ള കമലയുടെ മറുപടി കേട്ടപ്പോൾ എഴുന്നേറ്റു മുഖവും കഴുകി താഴേക്ക് നടന്നു.

എല്ലാവരും ഉണ്ടായിരുന്നു കഴിക്കാൻ, അഞ്ജനയെ ഇപ്പോഴാണ് കാണുന്നത്, സന്തോഷവതിയായി എല്ലാവരോടും ചിരിച്ചു സംസാരിച്ചുകൊണ്ട് അവൾ ഭക്ഷണം കഴിക്കാൻ ഇരിക്കുകയായിരുന്നു. ഞാനും ഡൈനിങ് ടേബിളിൽ മൂലയ്ക്കിരുന്ന് എല്ലാവരോടും ഒപ്പം ഭക്ഷണം കഴിക്കാൻ തുടങ്ങി.. എല്ലാവരും കല്യാണത്തിന്റെ പ്ലാനിങ്ങുകൾ ഡിസ്കസ് ചെയ്യുകയായിരുന്നു. എവിടുന്ന് സ്വർണം എടുക്കണം എവിടുന്ന് ഡ്രസ്സ് എടുക്കണം എന്നൊക്കെ. ഞാൻ അവിടെ അധികപ്പറ്റായി എനിക്ക് തന്നെ തോന്നി. എങ്ങനെയോ കഴിച്ചെന്നു വരുത്തി എഴുന്നേറ്റു കൈകഴുകി പുറത്തേക്ക് നടന്നു.

ഞാൻ പുറത്തേക്ക് ഇരുന്നതിന് പിന്നാലെ അഞ്ജനയും ഊണുകഴിഞ്ഞ് പുറത്തേക്ക് വന്നു. ഹരിയേട്ടാ കല്യാണത്തിന് വരുമല്ലോ അല്ലേ, ചോദ്യം കേട്ട്. ഞാൻ ഞെട്ടിയോ എന്ന് എനിക്ക് തന്നെ സംശയം. രണ്ടുദിവസം മുമ്പ് വരെ എൻ്റെ കൂടെ ഒട്ടി നടന്ന

💬 Comments

View all comments