Chapter Title : ഹരികാണ്ഡം 7 [സീയാൻ രവി] [Climax]
എന്നോട് കരഞ്ഞു കാണിച്ചു പെണ്ണ് തന്നെയാണോ ഇതെന്ന് എനിക്ക് സംശയം തോന്നി. ഞാനൊന്നും മിണ്ടാതിരിക്കുന്നത് കണ്ടിട്ടായിരിക്കണം അഞ്ജന പിന്നെയും പറഞ്ഞു, എല്ലാവരും ഒരേ കളർ സിൽക്ക് ഷർട്ട് ഇടാനാണ് പ്ലാൻ ചെയ്തിരിക്കുന്നത്, ഹരിയേട്ടന്റെ സൈസിലുള്ള ഷർട്ട് ഞങ്ങൾ വാങ്ങിക്കുന്നുണ്ട്. ഞാൻ വെറുതെ തലയാട്ടി. അപ്പോഴേക്കും ഭക്ഷണം കഴിഞ്ഞ് സോമൻ സാറും അളിയനും പുറത്തേക്ക് വന്നു, അഞ്ജന ഒന്ന് ചിരിച്ചു കാണിച്ചിട്ട് അകത്തേക്ക് നടക്കുകയും ചെയ്തു.
ഞാൻ ഏതാണ്ട് കിളി പോയ അവസ്ഥയായിരുന്നു. കൂടാതെ സോമൻ സാറിൻ്റെയും അളിയൻ്റെയും കത്തിവെപ്പും. മനസ്സു മരവിച്ചിരുന്നു. ഇതു തന്നെ സംഭവിക്കും എന്നറിയാമായിരുന്നിട്ടും ഒരു തയാറെടുപ്പുമെടുക്കാൻ സമയം കിട്ടാതെ യഥാസ്ഥിതി കൺമുന്നിൽ വന്നപ്പോഴുള്ള നിസഹായവസ്ഥ.
കമലയാണ് രക്ഷകയായി അവതരിച്ചത്. എന്നെ ഒന്നു വീട്ടിൽ വിടാമോ മാഷേ, ധന്യ പനിച്ചു കിടക്കുകയാ. ഒന്നും കഴിച്ചട്ടുണ്ടാവില്ല. ഞാൻ സമ്മതം മൂളി സ്കൂട്ടറിൻ്റെ താക്കോലെടുക്കാൻ മുകളിലേക്കു പോന്നു. തുണി മാറി, ഒന്നു മുഖം കഴുകി താക്കോലും എടുത്ത് പുറത്തേക്ക് നടന്നു.
താഴേക്ക് ചെന്നപ്പോഴേക്കും കമല റെഡിയായി ഇരിക്കുന്നുണ്ട്. ആരോടും ഒന്നും പറയാതെ കമലയേയും കൂട്ടി സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് പുറത്തേക്കിറങ്ങി. പതിയെ ആണ് ഓടിച്ചത്. ചെല്ലുമ്പോൾ ധന്യ ഒരു പുതപ്പും പുതച്ചു വീടിൻ്റെ ഉമ്മറത്തിരിക്കുന്നുണ്ട്. സ്കൂട്ടർ സ്റ്റാൻഡിൽ ഇട്ട് ഇറങ്ങി, അവളോട് ഒന്ന് കുശലം ചോദിച്ചു, അവളെ കണ്ടിട്ട് മാസങ്ങളായിരുന്നു. പെണ്ണിനൽപം തടി വെച്ചിട്ടുണ്ടോ എന്നൊരു സംശയം. കൈയൊന്ന് നെറ്റിയിൽ വച്ച് നോക്കി, നല്ല പനിയുണ്ട്, ആശുപത്രിയിൽ പോയില്ലേ എന്ന് ചോദ്യത്തിന്, ഒരു നിഷേധ ഭാവത്തിൽ തലയാട്ടൽ മാത്രം ആയിരുന്നു മറുപടി.
ഇത്രയും പനി ഉണ്ടായിട്ടും ആശുപത്രിയിൽ
💬 Comments
View all comments