Chapter Title : ഹരികാണ്ഡം 7 [സീയാൻ രവി] [Climax]
പോകാതിരിക്കുന്നതുകൊണ്ട് എനിക്ക് ചെറുതായിട്ട് ദേഷ്യം വരുന്നുണ്ടായിരുന്നു. കമലേച്ചിയെ വിളിച്ച് ഞാൻ പറഞ്ഞു ചേച്ചി ഞാൻ ഇവളെ ആശുപത്രി കൊണ്ടുപോയിട്ട് വരാം, ചേച്ചി പറഞ്ഞു അതൊന്നും വേണ്ട മാഷേ ഒരു ചുക്കുകാപ്പി കുടിച്ചാൽ ശരിയായിക്കോളും. എനിക്ക് കുറച്ചു കൂടി ദേഷ്യം വന്നു. ഞാൻ കൊറച്ച് ഒച്ച എടുത്തു എന്ന് എനിക്ക് തോന്നി. ഞാൻ പറഞ്ഞു പെട്ടെന്ന് റെഡിയായിക്കേ… ഞാനിവളെ ആശുപത്രിയിൽ കൊണ്ടു പോവുകയാണ്. ധന്യയേ തള്ളി തുണി മാറാൻ അകത്തേക്കു വിട്ടിട്ട് ഞാൻ വെളിയിൽ വെയിറ്റ് ചെയ്തു.
ആശുപത്രിയിൽ പോകുന്നതിനേക്കാൾ എനിക്ക് വീട്ടിൽ നിന്ന് മാറിനിൽക്കാനായിരുന്നു താല്പര്യം. അഞ്ജന പോകുമ്പോൾ എനിക്കവിടെ നിൽക്കാൻ ഒരു താൽപര്യവും ഉണ്ടായിരുന്നില്ല. വെറുതെ നിന്ന് അവർ പോകുമ്പോൾ കൈ വീശി ടാറ്റാ കാണിക്കാൻ സൗകര്യമില്ല.. പ്രൈവറ്റ് ആശുപത്രിയിൽ പോകാം എന്ന് പറഞ്ഞെങ്കിലും ധന്യയുടെ നിർബന്ധം കാരണം അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് പോയത്. ചെന്നപ്പോൾ തിരക്കൊന്നും ഉണ്ടായിരുന്നില്ല പെട്ടെന്ന് ഡോക്ടറെ കണ്ടു മരുന്നു കുറിച്ചു കിട്ടി, അടുത്തുള്ള ഫാർമസിയിൽ നിന്ന് മരുന്നും വാങ്ങി.
ഒന്ന് പുറത്തിറങ്ങിയത് കൊണ്ടായിരിക്കും ധന്യയുടെ പനി കുറഞ്ഞിട്ടുണ്ടായിരുന്നു. തിരിച്ചുവരുമ്പോൾ സ്കൂട്ടറിന് പിന്നിലിരുന്ന് എന്റെ ചെവിയോട് ചേർന്ന് അവൾ പറഞ്ഞു, മാഷേ, സനീഷ് പോലും എന്നെ ഇത്ര കെയർ ചെയ്തിട്ടില്ല, എന്നാലും അവനെ ഞാൻ ഇഷ്ടപ്പെട്ടു പോയി അവൻ ഇല്ലായിരുന്നെങ്കിൽ ഞാൻ മാഷിനെ പ്രേമിച്ചു പോയേനെ. ഞാൻ ചിരിച്ചു പോയെങ്കിലും ആയിക്കോട്ടെ എന്നൊരു ഗൗരവമുള്ള മറുപടി മാത്രം കൊടുത്തു. എന്തായാലും അവളെ വീട്ടിൽ ആക്കി പോക്കറ്റിലുള്ള മരുന്നും എടുത്തു കൊടുത്ത്, ഞാൻ തിരിച്ചു പോന്നു. കമല ചായ കുടിക്കാൻ നിർബന്ധം പിടിച്ചു
💬 Comments
View all comments