Chapter Title : ഹരിത മനോഹരം 2 [ശ്രീരാജ്]
കണ്ടാൽ ഉണ്ടല്ലോ,, ഒരു മനസ്സമാധാനം കിട്ടും.. അതോണ്ടല്ലേ, ഒരു ചാൻസ് എന്ന് പറഞ്ഞത്. എനിക്ക് വേണ്ടതും മനസ്സമാധാനം ആണ്... 😀😀
വീണ : ഓ.. അങ്ങിനെ... അപ്പോൾ എന്റെ ചിരി മാത്രം മതി നിനക്ക്... 🫤
ഹരി : ചിരി മാത്രമായി എടുക്കാൻ വകുപ്പില്ലാലോ, മൊത്തത്തിൽ എടുത്താൽ അല്ലെ, ചിരി കൂടെ കിട്ടൂ..
വീണ : 😀😀😀😀😀.. അപ്പോൾ അറിയാം..
ഹരി : ചേച്ചി ചിരിക്കണോ,, ഛെ..
വീണ : എന്താടാ?..
ഹരി : അവിടെ വല്ല ഫ്ലാറ്റും കാലി ഉണ്ടോ, ഉണ്ടെങ്കിൽ, ഞാൻ അങ്ങോട്ട് താമസം മറാം.. ചിരി മിസ്സാവില്ലല്ലോ..
വീണ : നിന്റെ സാലറിക്ക് താങ്ങില്ലടാ ഇവിടെ..
ഹരി : ചേച്ചിടെ ഫ്ലാറ്റ് ഷെയർ ചെയ്യതാലോ, ബെഡ് പോലും വേണ്ട എനിക്ക്, പായ ധാരാളം, പിന്നെ കുക്കിംഗ്, ക്‌ളീനിംഗ്, ദേവൂട്ടിനെ പഠിപ്പിക്കൽ, ഉറക്കൽ, ഞാൻ ഏറ്റു.. 😀
വീണ : പോടാ അവിടുന്ന്, ചിരിപ്പിക്കാതെ...
ഹരി : ദേ, ഇത്രയേ ഉള്ളു ചേച്ചി, ബി ഹാപ്പി.. ചേച്ചിയെ കുറിച്ച്, കുറെ ഒക്കെ എനിക്കറിയാം, ഒക്കെ മറന്ന് ഹാപ്പി ആയി നടന്നൂടെ.. അന്നത്തെ പോലെ സാരി ഒക്കെ ഇട്ട്, കണ്ണെഴുതി, ലിപ്സ്റ്റിക്ക് ഇട്ട്...
വീണ : വന്നു ഫിലോസഫി കാരൻ. സ്വന്തം ലൈഫിൽ ഇല്ലാത്ത ഫിലോസഫി വേറെ ആളുകളോട് പറയാൻ നല്ല സുഖം ആണല്ലേ..
ഹരിക്ക് പിന്നെ ഒന്നും ടൈപ്പ് ചെയ്യാൻ കഴിഞ്ഞില്ല. കാരണം ശരിയാണ് ചേച്ചി പറഞ്ഞത് എന്ന് അവന് അറിയാമായിരുന്നു.
ഹരിക്ക് കൊണ്ട് കാണും എന്ന് വീണക്കും തോന്നി...
വീണ : ഹരി..
ഹരി : മ്മ്..
വീണ: സോറി ടാ,, ഒരുപാട് താങ്ക്സ്.. നിന്നോട് സംസാരിക്കുമ്പോൾ, നീ എന്റെ ചിരിയെ പറ്റി പറഞ്ഞപോലെ തന്നാണ്, ഞാൻ എല്ലാം മറക്കുന്നു,, മനസ്സിന് സുഖവും, സന്തോഷവും തോന്നുന്നുണ്ടെടാ.. അഞ്ചു നിന്റെ കാര്യം എന്നോട് പറയാനും, ഞാൻ ആയിഷയോട് റിക്കമണ്ട് ചെയ്യാനും, എല്ലാം ഒരു നിമിത്തം ആയിരിക്കും..
ഹരി : താങ്ക്സ് ചേച്ചി... ഞാൻ ഉണ്ടാവും കൂടെ...
ഹരി : സമയം ഒരുപാട് ആയില്ലേ, ഉറങ്ങണ്ടേ ചേച്ചിക്ക്..
💬 Comments
View all comments