Chapter Title : ഹരിത മനോഹരം 2 [ശ്രീരാജ്]
വൈകുന്നേരം നന്ദി ഹിൽസിൽ സൺസെറ്റും കണ്ട് തിരികെ ഫ്ലാറ്റിൽ എത്തുമ്പോഴേക്കും, വീണയുടെ മൂക്കിൽ, മൂക്കുത്തി കയറി കഴിഞ്ഞിരുന്നു. അതിനു പുറമെ, ഹരിക്ക് ഒരു ഷർട്ടും പാന്റ്സും, ദേവൂട്ടിക്ക് ഉടുപ്പുകളും, തനിക്കായി, ഹരിയുടെ ഇഷ്ടത്തിന് അനുസരിച്ഛ്, നിറത്തിലുള്ള ചുരിദാറുകളും എല്ലാം വാങ്ങി കഴിഞ്ഞിരുന്നു വീണ.
പുറത്തു ഭക്ഷണവും കഴിഞ്ഞ്, എട്ടരയോടെ, വീണയുടെ ഫ്ലാറ്റിൽ എത്തി അവർ. ദേവൂട്ടിയെ കട്ടിലിൽ കിടത്തി ഉറക്കിയ ശേഷം ഹരി പതിയെ ഡോർ തുറന്ന് പുറത്തു വന്നു.
ഹാളിൽ സോഫയിൽ, ഇന്ന് ദിവസം മുഴുവൻ ഇട്ട, മഞ്ഞ സാരിയിൽ തന്നെ ചാരി ഇരിക്കുകയായിരുന്നു വീണ. മുഖത്ത് ഇന്ന് മൊത്തം അലഞ്ഞതിന്റെ ക്ഷീണവും ഉണ്ട്.
ഹരി പെട്ടെന്ന് ഗൂഡ്നൈറ്റ് പറഞ്ഞു പോകണ്ട എന്ന് വച്ച് വീണയുടെ അടുത്തായി ഇരുന്നു.
തല ചെരിച്ചു കൊണ്ട് വീണ പറഞ്ഞു : ഒരുപാട് താങ്ക്സ് ഉണ്ട് ഹരി... ദേവൂട്ടി ഇങ്ങനെ സന്തോഷിച്ച ദിവസം ഉണ്ടായിട്ടില്ല ഇന്നേ വരെ,, താങ്ക് യൂ സൊ മച്ച്.
ഹരി : താങ്ക്സ് എന്തിനാ..
വീണ : എന്നെങ്കിലും ഇതുപോലെ അവസരം കിട്ടുവാണേൽ, ഇത് പോലെ പുറത്ത് കൊണ്ട് പോവാൻ, ഇനി ഹരി വരുമോ..
ഹരി ഒന്ന് ആലോചിച്ച ശേഷം : ചാൻസ് കുറവാണു...
വീണ ഹരിക്ക് നേരെ തിരിഞ്ഞ് ഇരുന്ന ശേഷം: അതെന്താ ഹരി.. ഞങ്ങളുടെ കൂടെ, ഇഷ്ടായില്ലേ.
ഹരി ചിരിച്ചു കൊണ്ട്: എന്റെ സന്തൂർ മമ്മി, ഞാൻ വളരെ ഹാപ്പി ആണ്. ദേവൂട്ടീടെ സന്തോഷം കണ്ടിട്ട്, ഞാൻ ഹാപ്പി ആവാതിരിക്കും എന്ന് ചേച്ചിക്ക് തോന്നുന്നുണ്ടോ. ആ ചിരി കാണാൻ, കളി കാണാൻ, എല്ലാ
💬 Comments
View all comments