Chapter Title : ഹരിത മനോഹരം 2 [ശ്രീരാജ്]
വച്ചതും , പേടിച്ചെന്ന പോലെ വീണ പിന്നിലോട്ട് മാറിയത് കൂടെ കണ്ടപ്പോൾ, ഹരി ശരിക്കും തളർന്നു.
ഹരി തല കുമ്പിട്ടു കൊണ്ട് പറഞ്ഞു : ചേച്ചി,, നാളെ മുതൽ ഞാൻ ഓഫീസിൽ ഉണ്ടാവില്ല.. അത് ഞാൻ തരുന്ന വാക്കാണ്.. എല്ലാറ്റിനും മാപ്പ്..
ഹരി തിരിയാൻ നിന്നതും, വീണ ചോദിച്ചു : എന്നിട്ട്, നീ എന്ത് ചെയ്യും..
ഹരി : എന്തെങ്കിലും പണി ചെയ്യും..
വീണ : ഹരീ,, അതിന്റെ ആവശ്യം ഒന്നുമില്ല.. നീ മാത്രം അല്ല തെറ്റുകാരൻ. ഞാൻ കൂടെ ആണ്. നാളെ ഞാൻ ഓഫീസിൽ വരുമ്പോൾ, നീയവിടെ ഉണ്ടാവണം..
ഹരി : ദേവൂന്...
വീണ : ചെറിയ പനി.. കുഴപ്പമില്ല,, ഇന്നലെ വെയിൽ കൊണ്ടതിന്റെ ആണ്..
ഹരി: മ്മ്..
ഹരി വീണക്ക് നേരെ ഒരു കവർ നീട്ടി... എന്നിട്ട് പറഞ്ഞു : ചേച്ചിടെ ബർത്ഡേ ഗിഫ്റ്റ് ആണ്... ഇത് എനിക്ക് കൊടുക്കാൻ വേറെ ആരും ഈ നഗരത്തിൽ ഇല്ല.. ചേച്ചിക്ക് ഇഷ്ടമായില്ലെങ്കിൽ എന്താണ് എന്ന് വച്ചാൽ ചെയ്തോളു..
ഹരി തിരിഞ്ഞു നടന്നു.. വീണക്കും പറയാൻ വാക്കുകൾ ഇല്ലായിരുന്നു..
പിറ്റേ ദിവസം, ഇന്ന് മാറ്റി വച്ച പിറന്നാൾ ആഘോഷത്തിൽ, ഏറ്റവും പിറകിലായെ ഹരി നിന്നുള്ളു. എല്ലാവരുടെയും മുന്നിൽ വച്ച്, ചേച്ചി എന്ന് വിളിച്ചപ്പോൾ, അല്ലാത്ത സമയത്ത് മാം എന്നാണ് ഹരി വീണയെ അഭിസംബോധന ചെയ്തത്.
ഓഫീസ് കാര്യത്തിനല്ലാതെ, മറ്റൊരു കാര്യത്തിന് പോലും, ഹരി വീണയുടെ അടുത്ത് പോയില്ല. വീണ ഉള്ള കൂട്ടത്തിൽ പോലും പോയില്ല എന്നുള്ളതാണ് ശരി..
ആദ്യം തോന്നിയിരുന്ന മനസ്സമാധാനം, പതിയെ പതിയെ നിരാശ ആയി
💬 Comments
View all comments